Top

യു.പി വാലറ്റത്തെ ‘ചുരുട്ടിക്കൂട്ടി’ ശ്രീശാന്ത്, തിരിച്ചുവരവിന് ശേഷമുള്ള ആദ്യ അഞ്ച് വിക്കറ്റ്; കേരളത്തിന് 283 റണ്‍സ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 283 റണ്‍സ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നേടിയ എസ് ശ്രീശാന്താണ് യു.പിയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. നായകന്‍ സച്ചിന്‍ ബേബി രണ്ട് വിക്കറ്റ് നേടി. ടോസ് നേടിയ കേരളം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ യുപിക്ക് മികച്ച തുടക്കം നല്‍കി. 93 റണ്‍സെടുത്ത ശേഷമാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. കരണ്‍ ശര്‍മ്മയെ ജലജ് സക്‌സേന കൂടാരം കയറ്റി. പിന്നാലെ അര്‍ധ സെഞ്ച്വറി (54) […]

22 Feb 2021 1:56 AM GMT

യു.പി വാലറ്റത്തെ ‘ചുരുട്ടിക്കൂട്ടി’ ശ്രീശാന്ത്, തിരിച്ചുവരവിന് ശേഷമുള്ള ആദ്യ അഞ്ച് വിക്കറ്റ്; കേരളത്തിന് 283 റണ്‍സ് വിജയലക്ഷ്യം
X

വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 283 റണ്‍സ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നേടിയ എസ് ശ്രീശാന്താണ് യു.പിയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. നായകന്‍ സച്ചിന്‍ ബേബി രണ്ട് വിക്കറ്റ് നേടി.

ടോസ് നേടിയ കേരളം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ യുപിക്ക് മികച്ച തുടക്കം നല്‍കി. 93 റണ്‍സെടുത്ത ശേഷമാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. കരണ്‍ ശര്‍മ്മയെ ജലജ് സക്‌സേന കൂടാരം കയറ്റി. പിന്നാലെ അര്‍ധ സെഞ്ച്വറി (54) അഭിഷേക് ഗോസ്വാമിയെ റോജിത്തിന്റെ കൈളിലെത്തിച്ച് ശ്രീശാന്ത് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഭിഷേകിനെ കൂടാതെ പ്രയാം ഗാര്‍ഗ്(59 പന്തില്‍ 57), അക്ഷ ദീപ് നാഥ്(68 പന്തില്‍ 60 റണ്‍സ്) എന്നിവരും അര്‍ധസെഞ്ച്വറി നേടി.

ആദ്യ സ്‌പെല്ലില്‍ റണ്‍ വിട്ടുനല്‍കാന്‍ പിശുക് കാണിച്ച ശ്രീശാന്തും നിധീഷും വേഗം വിക്കറ്റുകള്‍ വീഴ്ത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ശ്രീശാന്തിനെ നന്നായി കളിച്ച് മുന്നേറിയ യു.പി നിധീഷിനെ പ്രതിരോധിച്ചു. തന്റെ എട്ട് ഓവറുകള്‍ പൂര്‍ത്തായയപ്പോള്‍ ശ്രീശാന്ത് ഒരു വിക്കറ്റ് മാത്രമെ ലഭിച്ചിരുന്നുള്ളു. 47-ാമത്തെ ഓവര്‍ എറിയാനെത്തിയ ശ്രീശാന്ത് സ്‌കോറിംഗിന് വേഗം കൂട്ടാനുള്ള യുപിയുടെ മോഹങ്ങള്‍ തല്ലിതകര്‍ത്തു.

നായകന്‍ ഭുവ്‌നേശ്വര്‍ കുമാറിനെ ആദ്യം പുറത്താക്കിയ ശ്രീ അതേ ഓവറില്‍ മുഹ്‌സിന്‍ ഖാനെ ബൗള്‍ഡ് ചെയ്തു. 50-ാം ഓവറില്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന അക്ഷ ദീപിനെയും ശിവം ശര്‍മ്മയെയും ശ്രീ വീഴ്ത്തി. ഏറെ നാളുകള്‍ക്ക് ശേഷം തിരികെയെത്തിയ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. അതേസമയം റണ്‍വിട്ടുനല്‍കുന്നതില്‍ താരം പിശുക് കാണിച്ചില്ല. 9.4 ഓവര്‍ പന്തെറിഞ്ഞ താരം 6.72 ഇക്കണോമിയില്‍ 65 റണ്‍സാണ് വഴങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് കേരളം ഇറങ്ങിയിരിക്കുന്നത്. മഴ മൂലം തടസപ്പെട്ട ആദ്യ മത്സരത്തില്‍ 35 റണ്‍സിനാണ് കേരളം ഒഡിഷയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സില്‍ നില്‍ക്കെയാണ് മഴയെത്തുന്നത്. ഇതോടെ മത്സരത്തിന്റെ ഫല മഴനിയമപ്രകാരം നിശ്ചയിക്കുകയായിരുന്നു.

Kerala (Playing XI): Robin Uthappa, Vishnu Vinod, Sanju Samson, Sachin Baby(c), Vathsal Govind, Mohammed Azharuddeen(w), Jalaj Saxena, MD Nidheesh, S Sreesanth, NP Basil, Kalliparambil Rojith

Uttar Pradesh (Playing XI): Abhishek Goswami, Karan Sharma, Priyam Garg, Akshdeep Nath, Rinku Singh, Upendra Yadav(w), Shivam Sharma, Sameer Choudhary, Bhuvneshwar Kumar(c), Mohsin Khan, Kartik Tyagi

Next Story

Popular Stories