Top

കേരളത്തിന് വേണ്ടി മുംബൈ പകരം വീട്ടി; സെമിയില്‍ തോറ്റ് കര്‍ണാടക, പടിക്കലിന്‍റെ രക്ഷാപ്രവര്‍ത്തനം പാഴായി

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മുംബൈയോട് തോറ്റ് കര്‍ണാടക. മുംബൈ ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കര്‍ണാടക 250 റണ്‍സിന് പുറത്തായി. 64 റണ്‍സെടുത്ത് പുറത്തായ മലയാളി താരം ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പര്‍ (61 റണ്‍സ്) മാത്രമാണ് കര്‍ണാടക നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മുംബൈയ്ക്ക് വേണ്ടി തനുഷ്, സോളങ്കി, മുളാനി, തുഷാര്‍ ദേഷ്പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ മുംബൈ നായകന്‍ പൃഥ്വി ഷായാണ് മാന്‍ ഓഫ് […]

11 March 2021 5:58 AM GMT

കേരളത്തിന് വേണ്ടി മുംബൈ പകരം വീട്ടി; സെമിയില്‍ തോറ്റ് കര്‍ണാടക, പടിക്കലിന്‍റെ രക്ഷാപ്രവര്‍ത്തനം പാഴായി
X

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മുംബൈയോട് തോറ്റ് കര്‍ണാടക. മുംബൈ ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കര്‍ണാടക 250 റണ്‍സിന് പുറത്തായി. 64 റണ്‍സെടുത്ത് പുറത്തായ മലയാളി താരം ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പര്‍ (61 റണ്‍സ്) മാത്രമാണ് കര്‍ണാടക നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മുംബൈയ്ക്ക് വേണ്ടി തനുഷ്, സോളങ്കി, മുളാനി, തുഷാര്‍ ദേഷ്പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ മുംബൈ നായകന്‍ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദി മാച്ച്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സ് അടിച്ചെടുത്തിരുന്നു. 112 പന്തില്‍ 165 റണ്‍സ് അടിച്ചെടുത്ത നായകന്‍ പൃഥ്വി ഷായാണ് മുംബൈയ്ക്ക് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷാ പുറത്താവാതെ 185 റണ്‍സെടുത്തിരുന്നു. തുടര്‍ച്ചയായ സെഞ്ച്വറിയോടെ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതുവരെ മൂന്ന് സെഞ്ച്വറിയാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം പൃഥ്വി ഷായുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മുംബൈ നിരയില്‍ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 45 റണ്‍സെടുത്ത മുളാനി, 27 റണ്‍സെടുത്ത ശിവം ദുബെ എന്നിവരാണ് മറ്റു ടോപ് സ്‌കോറര്‍മാര്‍. കര്‍ണാടകയ്ക്ക് വേണ്ടി എം പ്രസിദ്ധ്, വി വൈശാഖ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുളാനിയും-ഷായും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 159 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയതാണ് മുംബൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

Next Story

Popular Stories