‘ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്, അവന് വേണ്ടി പ്രാര്‍ഥിക്കാം’; വിജയ് ബാബു

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ ഇപ്പോഴും വെന്റിലേറ്ററിലാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഷാനാവാസ് മരണപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

‘ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. അവന്റെ ഹൃദയമിടിപ്പ് നിലച്ചിട്ടില്ല. എല്ലാവരോടും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴും ഞങ്ങള്‍ ഒരു അത്ഭുതത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അതിന് ശേഷം വാര്‍ത്തകള്‍ കൊടുക്കാം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്.’ എന്നാണ് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.

Shanavas is still on ventilator support . His heart is still beating …. request all to pls pray for him . We are still hoping for a miracle . Shall update accordingly … Pls do not post wrong information .

Posted by Vijay Babu on Tuesday, 22 December 2020

ഹൃദയാഘാതത്തെ തുടർന്നാണ് ഷാനവാസിനെ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഇന്നലെയാണ് പ്രവേശിപ്പിച്ചത്. ആരോ​ഗ്യ നില അതീവ ​ഗുരുതരമായതിനാൽ വെന്റിലേക്ക് മാറ്റിയിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു. ഷാനവാസ് സംവിധാനം ചെയ്ത 2015ലെ ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘കരി’ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു

Covid 19 updates

Latest News