Top

അര്‍ട്യൂറോ വിദാലിന് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചിലി ടീം ആശങ്കയില്‍

ഇന്റര്‍ മിലാന്റെ ചിലി താരം അര്‍ട്യൂറോ വിദാലിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവ് ആയതിനേത്തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു ചിലി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അര്‍ജന്റീനയെ നേരിടാനിറങ്ങുന്ന ചിലിക്ക് വിദാലിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. ഈ മത്സരത്തിനു പുറമേ തിങ്കളാഴ്ച പുലര്‍ച്ചെ ബൊളീവിയയ്‌ക്കെതിരായ മത്സരവും വിദാലിനു നഷ്ടമായേക്കും. വേഗം സുഖം പ്രാപിച്ചില്ലെങ്കില്‍ ജൂണ്‍ രണ്ടാം വാരം ആരംഭിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും വിദാലിന്റെ സേവനം ചിലിക്ക് […]

2 Jun 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ട്യൂറോ വിദാലിന് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചിലി ടീം ആശങ്കയില്‍
X

ഇന്റര്‍ മിലാന്റെ ചിലി താരം അര്‍ട്യൂറോ വിദാലിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവ് ആയതിനേത്തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു ചിലി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അര്‍ജന്റീനയെ നേരിടാനിറങ്ങുന്ന ചിലിക്ക് വിദാലിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. ഈ മത്സരത്തിനു പുറമേ തിങ്കളാഴ്ച പുലര്‍ച്ചെ ബൊളീവിയയ്‌ക്കെതിരായ മത്സരവും വിദാലിനു നഷ്ടമായേക്കും.

വേഗം സുഖം പ്രാപിച്ചില്ലെങ്കില്‍ ജൂണ്‍ രണ്ടാം വാരം ആരംഭിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും വിദാലിന്റെ സേവനം ചിലിക്ക് ലഭിച്ചേക്കില്ല. അതേസമയം ദേശീയ ടീമിലെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കോവിഡ് ബാധയില്ലെന്നും ടീമംഗങ്ങള്‍ എല്ലാം തന്നെ വാക്‌സിനേഷന്‍ എടുത്തുകഴിഞ്ഞുവെന്നും ചിലി ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

Next Story

Popular Stories