‘ഇന്ത എസി എനക്ക് പുടിക്കാത്’; കാറ്റും വെളിച്ചവും വേണമെന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: എസി തനിക്ക് ഇഷ്ടമല്ലെന്നും കാറ്റും വെളിച്ചവുമേറ്റ് പ്രകൃതിയോടിണങ്ങിയ ജീവിതമാണ് നല്ലതെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ ഇന്ത എസി എനക്ക് പുടിക്കാത്’ എന്നാണ് അടച്ചിട്ട എസി ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കും മുമ്പ് ഉപരാഷ്ട്രപതി പറഞ്ഞത്. എസി ഓഫ് ചെയ്ത് വാതിലുകള്‍ തുറന്നിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വെളിച്ചവും ശുദ്ധവായുവും വരുന്നത് കൊവിഡ് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വെങ്കയ്യ നായ്ഡുവിന്റെ നിര്‍ദ്ദേശ പ്രകാരം സംഘാടകര്‍ ഹാളിലെ എസി ഓഫ് ചെയ്യുകയും വാതിലുകള്‍ തുറന്നിടുകയും ചെയ്തു. പ്രകൃതി നമ്മളോട് വളരെയധികം കനിവ് കാട്ടുന്നുണ്ടെന്നും നമ്മുടെ പാരമ്പര്യത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 98 ശതമാനം ഗ്രാമീണ ജനതയെയും കൊവിഡ് ബാധിച്ചില്ല. അവര്‍ ആരോഗ്യമുള്ള ശരീരത്തിന് ഉടമയായതിനാലാണെന്നും വെങ്കയ്യ നായ്ഡു പറഞ്ഞു.

Latest News