Top

കളി നിര്‍ത്താന്‍ ഭാവമില്ല; 43-കാരനായ ബഫണ്‍ പാര്‍മയില്‍, ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു

പ്രായം തളര്‍ത്താത്ത ഗോള്‍കീപ്പിങ് ഇതിഹാസം ഗിയാന്‍ ല്യുയിജി ബഫണ്‍ പാര്‍മയില്‍ തിരിച്ചെത്തി. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് താരം തന്റെ മുന്‍ ക്ലബിലേക്കു മടങ്ങുന്നത്. പാര്‍മയുമായി 43-കാരനായ താരം ഔദ്യോഗികമായി കരാറില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇന്നു ട്വിറ്ററിലൂടെ പാര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ”വലിയ സന്തോഷം നല്‍കുന്ന വാര്‍ത്ത” എന്നാണ് പാര്‍മ ക്ലബ് ഉടമ കൈല്‍ ക്രോസ് പ്രതികരിച്ചത്. ഇക്കഴിഞ്ഞ സീസണില്‍ ബി ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ട ടീമാണ് പാര്‍മ. സൂപ്പര്‍ ക്ലബ് യുവന്റസില്‍ നിന്നാണ് ബഫണ്‍ പാര്‍മയില്‍ […]

17 Jun 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളി നിര്‍ത്താന്‍ ഭാവമില്ല; 43-കാരനായ ബഫണ്‍ പാര്‍മയില്‍, ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു
X

പ്രായം തളര്‍ത്താത്ത ഗോള്‍കീപ്പിങ് ഇതിഹാസം ഗിയാന്‍ ല്യുയിജി ബഫണ്‍ പാര്‍മയില്‍ തിരിച്ചെത്തി. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് താരം തന്റെ മുന്‍ ക്ലബിലേക്കു മടങ്ങുന്നത്. പാര്‍മയുമായി 43-കാരനായ താരം ഔദ്യോഗികമായി കരാറില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

ഇന്നു ട്വിറ്ററിലൂടെ പാര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ”വലിയ സന്തോഷം നല്‍കുന്ന വാര്‍ത്ത” എന്നാണ് പാര്‍മ ക്ലബ് ഉടമ കൈല്‍ ക്രോസ് പ്രതികരിച്ചത്. ഇക്കഴിഞ്ഞ സീസണില്‍ ബി ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ട ടീമാണ് പാര്‍മ.

സൂപ്പര്‍ ക്ലബ് യുവന്റസില്‍ നിന്നാണ് ബഫണ്‍ പാര്‍മയില്‍ എത്തുന്നത്. സീരി എയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും ബഫണിന്റെ പേരിലാണ്. തന്റെ 17-ാം വയസില്‍ പാര്‍മയില്‍ അരങ്ങേറിയ ശേഷം 657 സീരി എ മത്സരങ്ങളിലാണ് ബഫണ്‍ ഗ്ലൗസണിഞ്ഞത്.

ഇതിനിടെ ഒരു സീസണില്‍ മാത്രമാണ് ബഫണ്‍ ബി ഡിവിഷനില്‍ കളിച്ചിട്ടുള്ളത്. ഒത്തുകളി വിവാദത്തില്‍പ്പെട്ട് യുവന്റസിനെ തരംതാഴ്ത്തിയ 2006-07 സീസണിലായിരുന്നു അത്. അതിനു ശേഷം ഇതാദ്യമായാണ് താരം ബി ഡിവിഷനില്‍ കളിക്കാനൊരുങ്ങുന്നത്.

2001-ല്‍ പാര്‍മ വിട്ടതിനു ശേഷം ബഫണ്‍ യുവന്റസിനൊപ്പമായിരുന്നു. തുടരെ 17 വര്‍ഷം യുവന്റസിന്റെ ഭാഗമായിരുന്ന ബഫണ്‍ 2018-19 സീസണില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കു കൂടുമാറിയെങ്കിലും തൊട്ടുടുത്ത സീസണില്‍ മടങ്ങിയെത്തി. ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയാണ് താന്‍ യുവന്റസ് വിടുകയാണെന്നും ആദ്യകാല ക്ലബായ പാര്‍മയിലേക്കു മടങ്ങുമെന്നും താരം പ്രഖ്യാപിച്ചത്.

Next Story

Popular Stories