‘വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ല’; വ്യക്തമാക്കി വേണു രാജാമണി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് മത്സരിച്ചേക്കുമെന്ന സാധ്യതകള്‍ തള്ളി മുന്‍ നെതര്‍ലന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വേണു രാജാമണി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വേണു രാജാമണിയോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് ഇദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മറ്റ് സീറ്റുകളില്‍ പരിഗണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നേതൃ ത്വം മുന്നോട്ടുവെച്ചിട്ടില്ലെന്നും വേണു അറിയിച്ചു. വേണു രാജാമണിയായിരുന്നു വട്ടിയൂര്‍ക്കാവില്‍നിന്നുള്ള യുഡിഎഫിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് മത്സരിച്ചേക്കുമെന്ന സാധ്യതകള്‍ തള്ളി മുന്‍ നെതര്‍ലന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വേണു രാജാമണി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു.
മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വേണു രാജാമണിയോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് ഇദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മറ്റ് സീറ്റുകളില്‍ പരിഗണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നേതൃ ത്വം മുന്നോട്ടുവെച്ചിട്ടില്ലെന്നും വേണു അറിയിച്ചു.
വേണു രാജാമണിയായിരുന്നു വട്ടിയൂര്‍ക്കാവില്‍നിന്നുള്ള യുഡിഎഫിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ തര്‍ജ്ജമ ചെയ്ത് ശ്രദ്ധേയായ കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാറും ആര്‍വി രാജേഷുമാണ് പരിഗണനയിലുള്ള മറ്റ് പേരുകള്‍. വാമനപുരത്തോ കാട്ടാക്കടയിലോ വട്ടിയൂര്‍ക്കാവിലോ വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയുള്ളതിനാല്‍, വേണു രാജാമണി പിന്മാറിയ പശ്ചാത്തലത്തില്‍ ഇവിടെ ജ്യോതി വിജയകുമാറിന് സാധ്യത കൂടുതല്‍.
സിറ്റിങ് എംഎല്‍എ വികെ പ്രശാന്താണ് വട്ടിയൂര്‍ക്കാവിലേക്ക് സിപിഐഎമ്മിന്റെ സാധ്യതാപട്ടികയിലുള്ളത്.