Top

കൊച്ചുതോമയും റോയിയും ഇനി ഫോര്‍ കെ ക്വാളിറ്റിയില്‍; കാണാം ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’

മലയാളി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഹിറ്റ് ചിത്രമാണ് 1999ല്‍ പുറത്തിറങ്ങിയ ജയറാം നായകനായെത്തിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’. ചിത്രത്തിലെ തിരുമുറ്റത്ത് കൊച്ചുതോമയെയും (തിലകന്‍), റോയ് (ജയറാം), മേരിയെയും (കെപിഎസി ലളിത), ജോണിക്കുട്ടി (ഇ എ രാജേന്ദ്രന്‍), പോള്‍ (സിദ്ദിഖ്), എന്നിവരെ ഒന്നും അത്ര വേഗം മറക്കാന്‍ മലയാളികള്‍ക്കാവില്ല. സംയുക്തവര്‍മയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫിഷ്യല്‍ എച്ച്ഡി പതിപ്പുമായി എത്തിയിരിക്കുകയാണ് എസ് ക്യൂബ് ഫിലിംസ് എന്ന യൂട്യൂബ് ചാനല്‍. ചിത്രം നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമയായ […]

30 Sep 2020 7:02 AM GMT

കൊച്ചുതോമയും റോയിയും ഇനി ഫോര്‍ കെ ക്വാളിറ്റിയില്‍; കാണാം ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’
X

മലയാളി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഹിറ്റ് ചിത്രമാണ് 1999ല്‍ പുറത്തിറങ്ങിയ ജയറാം നായകനായെത്തിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’.
ചിത്രത്തിലെ തിരുമുറ്റത്ത് കൊച്ചുതോമയെയും (തിലകന്‍), റോയ് (ജയറാം), മേരിയെയും (കെപിഎസി ലളിത), ജോണിക്കുട്ടി (ഇ എ രാജേന്ദ്രന്‍), പോള്‍ (സിദ്ദിഖ്), എന്നിവരെ ഒന്നും അത്ര വേഗം മറക്കാന്‍ മലയാളികള്‍ക്കാവില്ല. സംയുക്തവര്‍മയായിരുന്നു ചിത്രത്തിലെ നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫിഷ്യല്‍ എച്ച്ഡി പതിപ്പുമായി എത്തിയിരിക്കുകയാണ് എസ് ക്യൂബ് ഫിലിംസ് എന്ന യൂട്യൂബ് ചാനല്‍. ചിത്രം നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമയായ പി വി ഗംഗാധരന്റെ മക്കളായ
ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന് പുറകില്‍. ഇവര്‍ തന്നെയാണ് ഉയരെ എന്ന പാര്‍വ്വതി ചിത്രവും നിര്‍മ്മിച്ചത്.

എ കെ ലോഹിതദാസ് കഥയെഴുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സത്യന്‍ അന്തിക്കാടാണ്. ജനപ്രിയ ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും സിനിമയ്ക്ക് ലഭിച്ചിരുന്നു. സംയുക്ത വര്‍മക്ക് മികച്ച നടിക്കുളള സംസ്ഥാന അവാര്‍ഡും ഈ ചിത്രം നേടിക്കൊടുത്തു.

Next Story