Top

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഡയക്ടർക്ക് ദേശീയ ന്യൂനപക്ഷ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം; അംഗീകാരമെന്ന് വീണാ ജോർജ്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പുതിയ അംഗീകാരം ലഭിച്ചതായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തുകൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയെഴ്‌സ് വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ കോര്‍പ്പറേഷന്റെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളെ പ്രതിനിധീകരിക്കാനുള്ള അവസരം കോര്‍പ്പറേഷന് കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ […]

14 July 2021 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഡയക്ടർക്ക് ദേശീയ ന്യൂനപക്ഷ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം; അംഗീകാരമെന്ന് വീണാ ജോർജ്
X

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പുതിയ അംഗീകാരം ലഭിച്ചതായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തുകൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയെഴ്‌സ് വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ കോര്‍പ്പറേഷന്റെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളെ പ്രതിനിധീകരിക്കാനുള്ള അവസരം കോര്‍പ്പറേഷന് കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുമായി സഹകരിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ നടത്തുന്നത്. 1994-95 ലാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുമായുള്ള ഉടമ്പടി ഒപ്പു വെച്ചത്.

ALSO READ: ഡോ. മുഹമ്മദ് അഷീലിനെ മാറ്റിയത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത സ്വയം തൊഴില്‍ വായ്പകളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി മൈക്രോ ഫിനാന്‍സ് വായ്പകളും നല്‍കി കൊണ്ട് ന്യൂനപക്ഷ വനിതകളെ സ്വയം പര്യാപ്തരാക്കി വരികയാണ്. കൂടാതെ വളരെ കുറഞ്ഞ പലിശയില്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കി ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ 25,018 ന്യൂനപക്ഷ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ആകെ 388.59 കോടി രൂപയുടെ വായ്പയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്തിട്ടുള്ളതെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി വ്യക്തമാക്കി.

ALSO READ: ‘ക്യൂബയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്ക’; ജനതയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഐഎം

Next Story

Popular Stories