Top

കോവിഡിനോടു പൊരുതിയ സഹോദരിയുംകീഴടങ്ങി; രണ്ടാഴ്ചയ്ക്കിടെ അമ്മയ്ക്കു പിന്നാലെ സഹോദരിയെയും നഷ്ടപ്പെട്ട വേദനയില്‍ വേദ കൃഷ്ണമൂര്‍ത്തി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയുടെ കുടുംബത്തിന് രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ആഘാതം. കോവിഡ് ബാധയെത്തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട വേദയ്ക്ക് ഇപ്പോള്‍ പ്രിയ സഹോദരിയെയും നഷ്ടമായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വേദയുടെ സഹോദരി വത്സല ശിവകുമാര്‍(45) ഇന്നലെ ചിക്മംഗ്ലൂരിലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. വേദയുടെ മുന്‍ പരിശീലകന്‍ ഇര്‍ഫാന്‍ സേഠാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രണ്ടു ദിവസം മുമ്പു വരെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് വത്സല ജീവന്‍ നിലനിര്‍ത്തി വന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ […]

7 May 2021 2:11 AM GMT

കോവിഡിനോടു പൊരുതിയ സഹോദരിയുംകീഴടങ്ങി; രണ്ടാഴ്ചയ്ക്കിടെ അമ്മയ്ക്കു പിന്നാലെ സഹോദരിയെയും നഷ്ടപ്പെട്ട വേദനയില്‍ വേദ കൃഷ്ണമൂര്‍ത്തി
X

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയുടെ കുടുംബത്തിന് രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ആഘാതം. കോവിഡ് ബാധയെത്തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട വേദയ്ക്ക് ഇപ്പോള്‍ പ്രിയ സഹോദരിയെയും നഷ്ടമായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വേദയുടെ സഹോദരി വത്സല ശിവകുമാര്‍(45) ഇന്നലെ ചിക്മംഗ്ലൂരിലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. വേദയുടെ മുന്‍ പരിശീലകന്‍ ഇര്‍ഫാന്‍ സേഠാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

രണ്ടു ദിവസം മുമ്പു വരെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് വത്സല ജീവന്‍ നിലനിര്‍ത്തി വന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ നിലമെച്ചപ്പെട്ടുവെന്നു വ്യക്തമാക്കി ആശുപത്രി അധികൃതര്‍ നിര്‍ബന്ധപൂര്‍വം വാര്‍ഡിലേക്കു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ രോഗം മൂര്‍ച്ഛിച്ചു വത്സല മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഏപ്രില്‍ 24-നാണ് കോവിഡ് ബാധയെത്തുടര്‍ന്ന് വേദയുടെ അമ്മ കോവിഡ് ബാധിച്ചു മരിച്ചത്. വേദയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആ ട്വീറ്റില്‍ കോവിഡിനെതിരേ പോരാടുന്ന തന്‍െ്‌റ സഹോദരിക്കായി പ്രാര്‍ഥിക്കണമെന്നും താരം അഭ്യര്‍ഥിച്ചിരുന്നു.

വേദയുടെ കുടുംബത്തിലെ എല്ലാവരും കോവിഡിനോടു പോരാടി വരികയായിരുന്നു. അമ്മയും സഹോദരിയും മരണത്തിനു കീഴടങ്ങിയതിനു പിന്നാലെ അച്ഛനും സഹോദരനും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വേദയും കോവിഡിന്റെ പിടിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം താരം രോഗത്തില്‍ നിന്നു മുക്തയായി ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം പരിശീലനം പുനരാരംഭിച്ചിരുന്നു.

Next Story

Popular Stories