Top

‘ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ..’ പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശന്‍

നാളെ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശന്‍. കേരളത്തിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കും. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമായി തങ്ങള്‍ സഭയിലുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. വിഡി സതീശന്‍ പറഞ്ഞത്: ”പുതുമുഖങ്ങള്‍ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങള്‍ […]

19 May 2021 5:16 AM GMT

‘ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ..’ പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശന്‍
X

നാളെ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശന്‍. കേരളത്തിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കും. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമായി തങ്ങള്‍ സഭയിലുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഡി സതീശന്‍ പറഞ്ഞത്: ”പുതുമുഖങ്ങള്‍ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവര്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കിയും തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയില്‍ ഞങ്ങളുണ്ടാകും.”

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
ക്ഷണിക്കപ്പെട്ട 500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയുക്ത മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ മുഖ്യ പന്തലില്‍ വിശാലമായ വേദി ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലുമായി അതിഥികള്‍ക്കായി രണ്ട് പന്തലുകളും ഉണ്ട്. ഇവിടെ സജ്ജമാക്കിയിട്ടുള്ള സ്‌ക്രീനില്‍ തത്സമയം ചടങ്ങ് വീക്ഷിക്കാം.

പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്. കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്ബസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

May be an image of 21 people and text

അതേസമയം, ചടങ്ങില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ല. കൊവിഡിനും ട്രിപ്പിള്‍ ലോക് ഡൗണിനും ഇടയില്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കാനുള്ള തീരുമാനം. പതിവിന് വിപരീതമായി ഇത്തവണ 21 അംഗ എല്‍ഡിഎഫ് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. സിപിഐഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12, സിപിഐയ്ക്ക് നാലും മന്ത്രിസ്ഥാനങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനങ്ങള്‍ എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിച്ചു. നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിപദം വീതിച്ചു നല്‍കി. ആദ്യഘട്ടത്തില്‍ ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് സ്ഥാനം ലഭിക്കുന്നത്.

Next Story