Top

‘പ്രതിസന്ധി കാലത്ത് കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണ്’; പ്രതിപക്ഷ നേതാവ്

ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചുമാസം മുടങ്ങിയ പെൻഷൻ ഇനിയൊരിക്കലും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു. യുഡിഎഫ് ഭരണകാലത്ത് പെൻഷൻബാധ്യതയുടെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. തങ്ങൾ അധികാരത്തിൽ […]

28 Jun 2021 6:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രതിസന്ധി കാലത്ത് കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണ്’; പ്രതിപക്ഷ നേതാവ്
X

ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചുമാസം മുടങ്ങിയ പെൻഷൻ ഇനിയൊരിക്കലും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു.

യുഡിഎഫ് ഭരണകാലത്ത് പെൻഷൻബാധ്യതയുടെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ബാക്കി പകുതി കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചവർ അത് മറന്നു പോയിരിക്കുകയാണ്. ഇപ്പോൾ പെൻഷൻ നൽകുന്നത് താൽക്കാലിക സംവിധാനത്തിലൂടെയാണ് അത് സ്ഥിരം സംവിധാനം ആക്കി എല്ലാമാസവും ഒന്നാം തീയതി പെൻഷൻ ഉറപ്പുവരുത്തണം. മഹാമാരിയുടെ കാലത്ത് ആളുകൾ ജീവിക്കാൻ പ്രയാസപ്പെടുമ്പോൾ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണ്. പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ വ്യക്തമാക്കി.

Next Story