Top

സഭയിലെ സംഘര്‍ഷം മുമ്പും കോടതി കയറിയിട്ടുണ്ട്; ഉദാഹരണങ്ങള്‍ നിരത്തി വിഡി സതീശന്‍; ‘മുഖ്യമന്ത്രി വീണിടത്തു കിടന്ന് ഉരുളുന്നു’

നിയമസഭാ കൈയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭയില്‍ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെല്ലാം വിധിക്കെതിരായിരുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളും സഭയില്‍ പറഞ്ഞന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സുപ്രീം കോടതി വിധിയെ അവഹേളിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ സുപ്രീം കോടതിയുടെ നിഗമനങ്ങള്‍ക്കെതിരെയായിരുന്നു. ആമുഖത്തിലും […]

29 July 2021 11:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയിലെ സംഘര്‍ഷം മുമ്പും കോടതി കയറിയിട്ടുണ്ട്; ഉദാഹരണങ്ങള്‍ നിരത്തി വിഡി സതീശന്‍; ‘മുഖ്യമന്ത്രി വീണിടത്തു കിടന്ന് ഉരുളുന്നു’
X

നിയമസഭാ കൈയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭയില്‍ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെല്ലാം വിധിക്കെതിരായിരുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളും സഭയില്‍ പറഞ്ഞന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സുപ്രീം കോടതി വിധിയെ അവഹേളിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ സുപ്രീം കോടതിയുടെ നിഗമനങ്ങള്‍ക്കെതിരെയായിരുന്നു. ആമുഖത്തിലും അവസാനത്തിലും സുപ്രീം കോടതി വിധി സ്വീകരിക്കാന്‍ ബാധ്യസ്ഥമാണെന്ന് പറയുകയും അതിനിടയിലെ പരാമര്‍ശങ്ങള്‍ മുഴുവന്‍ കോടതി വിധിക്കെതിരെയായിരുന്നു. പരമോന്നത നീതി പീഠത്തെ മുഖ്യമന്ത്രി അവഹേളിച്ചു.

ഇന്നലെ വസ്തുതയല്ലാത്ത ഒരുപാട് കാര്യങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലുണ്ടായ പ്രശ്‌നങ്ങള്‍ സഭയില്‍ തന്നെ തീര്‍ക്കുകയാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്.കേരള നിയമസഭയില്‍ തന്നെ 1970 ല്‍ അന്നത്തെ പ്രതിപക്ഷമായ ഇന്നത്തെ ഇടതുപക്ഷം സ്പീക്കര്‍ ദാമോദരന്‍ പോറ്റിയെ ആക്രമിക്കുകയും അവിടെ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അന്നത്തെ സ്പീക്കര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി കൊടുക്കാനും കോടതിയില്‍ പോവാനുമുള്ള അനുമതി കൊടുക്കുകയും ചെയ്തു. പഞ്ചാബ് നിയമസഭയില്‍ മൈക്ക് തല്ലിപ്പൊളിച്ചതിന് എംഎല്‍എക്കെതിരെ സ്പീക്കര്‍ കേസ് കൊടുക്കുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്‌തെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. വിചാരണക്കോടതിയില്‍ പ്രതിക്കൂട്ടില്‍ കൈയ്യും കൂപ്പി നില്‍ക്കേണ്ട ആളാണോ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി. ഈ സംസ്ഥാനത്തിന് എത്രമാത്രം നാണക്കേട് ദേശീയ തലത്തിലുണ്ടായി.
ഇന്ത്യയിലെ എല്ലാ ദേശീയ മാധ്യമങ്ങളിലെയും ചിത്രം എന്തായിരുന്നു ഈ മന്ത്രി മുണ്ടു മടക്കിക്കുത്തി കാട്ടിക്കൂട്ടിയ അതിക്രമങ്ങളായിരുന്നു. ഈ സംസ്ഥാനവും നമ്മളെല്ലാവരും അപമാനിതരായി. എന്നിട്ടും ആ മന്ത്രിയെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.

Next Story