Top

ഇംഗ്ലണ്ടില്‍ കളിക്കുന്നതെങ്ങനെയെന്ന് ഇന്ത്യയുടെ ഒരു ടീമിനെങ്കിലും അറിയാം!!! കോഹ്ലിപ്പടയെ ട്രോളി വീണ്ടും മൈക്കല്‍ വോന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ട്രോളി വീണ്ടും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം പൊരുതിത്തോറ്റത് ചൂണ്ടിക്കാട്ടിയാണ് വിരാട് കോഹ്ലിയെയും സംഘത്തെയും വോന്‍ ട്രോളിയത്. വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ 221 റണ്‍സ് മാത്രമേ ഇന്ത്യ നേടിയതുള്ളൂവെങ്കിലും പതറാതെ പൊരുതി മികച്ച ബൗളിങ്ങിലൂടെ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ഇന്ത്യ 47.3 ഓവറിലാണ് പരാജയം സമ്മതിച്ചത്. നേരത്തേ നടന്ന ഏക ടെസ്റ്റില്‍ ഇംഗ്ലണ്ടുമായി സമനില പിടിക്കാനും ഇന്ത്യന്‍ ടീമിനായിരുന്നു. ഇതിനെ പ്രംശസിച്ചാണ് വോന്‍ […]

1 July 2021 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലണ്ടില്‍ കളിക്കുന്നതെങ്ങനെയെന്ന് ഇന്ത്യയുടെ ഒരു ടീമിനെങ്കിലും അറിയാം!!! കോഹ്ലിപ്പടയെ ട്രോളി വീണ്ടും മൈക്കല്‍ വോന്‍
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ട്രോളി വീണ്ടും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം പൊരുതിത്തോറ്റത് ചൂണ്ടിക്കാട്ടിയാണ് വിരാട് കോഹ്ലിയെയും സംഘത്തെയും വോന്‍ ട്രോളിയത്.

വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ 221 റണ്‍സ് മാത്രമേ ഇന്ത്യ നേടിയതുള്ളൂവെങ്കിലും പതറാതെ പൊരുതി മികച്ച ബൗളിങ്ങിലൂടെ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ഇന്ത്യ 47.3 ഓവറിലാണ് പരാജയം സമ്മതിച്ചത്. നേരത്തേ നടന്ന ഏക ടെസ്റ്റില്‍ ഇംഗ്ലണ്ടുമായി സമനില പിടിക്കാനും ഇന്ത്യന്‍ ടീമിനായിരുന്നു.

ഇതിനെ പ്രംശസിച്ചാണ് വോന്‍ പുരുഷ ടീമിനെ ട്രോളിയത്. ”ഇന്ത്യയുടെ ഒരു ടീമിനെങ്കിലും അറിയാം ഇംഗ്ലണ്ടില്‍ കളിക്കാന്‍. ഇന്ത്യന്‍ വനിതാ ടീം ഇന്നു ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കളിക്കാന്‍ കഴിയുന്ന ഒരു ടീമിനെയെങ്കിലും കാണുമ്പോള്‍ സന്തോഷമുണ്ട്” എന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്ത.് നിരവധി പേരാണ് വോനിന്റെ ട്വീറ്റിനോടു പ്രതികരിച്ചിരിക്കുന്നത്. വോനിനെതിരേ രൂക്ഷ ആക്രമണമണാ് ഇന്ത്യന്‍ ആരാധകര്‍ നടത്തുന്നത്. കാമാളിയുടെ തമാശയെന്നായിരുന്നു വോനിന്റെ ട്വീറ്റിനോടു ഒരു ആരാധകന്‍ പ്രതികരിച്ചത്.

സ്വന്തം സാഹചര്യങ്ങളില്‍ കളിക്കുന്നത് എങ്ങനെയാണെന്നു ഇംഗ്ലണ്ട് താരങ്ങള്‍ക്കറിയാമോ? ഇംഗ്ലണ്ട്- ന്യൂസിന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ആരായിരുന്നു വിജയിച്ചതെന്നു എന്നെയൊന്ന് ഓര്‍പ്പെടുത്താമോയെന്നായിരുന്നു മറ്റൊരു യൂസറുടെ പരിഹാസം.

Next Story

Popular Stories