Top

വികെ പ്രശാന്തിനെതിരെ ജ്യോതി വിജയകുമാറിനെയും പരിഗണിച്ച് യുഡിഎഫ്; മറ്റുള്ളവര്‍ ഇവരൊക്കെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആരൊക്കെ മത്സരത്തിനിറങ്ങും എന്നത് കേരളം ശ്രദ്ധിക്കുന്ന ഒന്നാണ്. ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് തന്നെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷുമാവും. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറ്റുന്നു. അതിനാല്‍ യുവ നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിച്ച് വികെ […]

14 Jan 2021 6:39 AM GMT

വികെ പ്രശാന്തിനെതിരെ ജ്യോതി വിജയകുമാറിനെയും പരിഗണിച്ച് യുഡിഎഫ്; മറ്റുള്ളവര്‍ ഇവരൊക്കെ
X

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആരൊക്കെ മത്സരത്തിനിറങ്ങും എന്നത് കേരളം ശ്രദ്ധിക്കുന്ന ഒന്നാണ്. ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് തന്നെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷുമാവും. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു.

പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറ്റുന്നു. അതിനാല്‍ യുവ നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിച്ച് വികെ പ്രശാന്തിനും വി വി രാജേഷിനും എതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ശ്രമം.

ജിജി തോംസണെ കോണ്‍ഗ്രസ് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ ജിജി തോംസണ്‍ ഇത് വരെ മത്സരിക്കാന്‍ സമ്മതം മൂളിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് യുവനേതാക്കളെ മത്സരിപ്പിക്കാനുള്ള ആലോചന.

ജ്യോതി വിജയകുമാറിന്റെ പേരാണ് യുവനേതാക്കളില്‍ ഇപ്പോള്‍ മുമ്പില്‍. വീണ നായര്‍, ആര്‍ വി രാജേഷ് എന്നിവരുടെ പേരുകളും യുഡിഎഫിന് മുമ്പിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. ഇതിനെ മറിക
ക്കുക എന്നതാണ് യുഡിഎഫ് നേരിടുന്ന വെല്ലുവിളി.

Next Story