Top

സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; തീരുമാനം ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി എംജി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ, സാങ്കേതിക സര്‍വ്വകലാശാലകള്‍ അറിയിച്ചു. അതേസമയം പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. തിങ്കളാഴ്ച്ച മുതല്‍ നടത്തേണ്ടിയിരുന്ന പരീക്ഷകളാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശപ്രകാരം മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീടറിയിക്കും. പരീക്ഷകള്‍ മാറ്റിവെക്കണം എന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരത്തെ […]

18 April 2021 4:58 AM GMT

സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; തീരുമാനം ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി എംജി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ, സാങ്കേതിക സര്‍വ്വകലാശാലകള്‍ അറിയിച്ചു. അതേസമയം പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും.

തിങ്കളാഴ്ച്ച മുതല്‍ നടത്തേണ്ടിയിരുന്ന പരീക്ഷകളാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശപ്രകാരം മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീടറിയിക്കും. പരീക്ഷകള്‍ മാറ്റിവെക്കണം എന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. പല പരീക്ഷാ സെന്ററുകളും കണ്ടെയ്ന്‍മെന്റ് സോണുകളിലാണെന്നതും പരിഗണിച്ചുകൊണ്ടാണ് പരീക്ഷകള്‍ മാറ്റിവെച്ചുകൊണ്ട് തീരുമാനമെടുത്തിരിക്കുന്നത്.

നേരത്തെ, പത്ത്, പ്ലസ് ടു ക്ലാസുകളിലേയ്ക്കുള്ള ഐസിഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. സിബിഎസ്‌സി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കുകയും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെക്കുകയും ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടുപരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Next Story