Top

കയറിൽ ചുറ്റിവരിഞ്ഞ് രക്തകണ്ണീരുമായി പെൺകുട്ടി; ഫോട്ടോ വൈറലാകുന്നു

ശരീരം കയറിൽ ചുറ്റിവരിയപ്പെട്ട് പുറത്തുകടക്കാൻ പരിശ്രമിക്കുന്ന രക്തകണ്ണീരോട് കൂടിയാണ് ചിത്രം.

25 May 2021 10:48 AM GMT
ഫിൽമി റിപ്പോർട്ടർ

കയറിൽ ചുറ്റിവരിഞ്ഞ് രക്തകണ്ണീരുമായി പെൺകുട്ടി; ഫോട്ടോ വൈറലാകുന്നു
X

കൊവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള പെൺകുട്ടിയുടെ ഫോട്ടോ ശ്രദ്ധേയമാകുന്നു. ശരീരം കയറിൽ ചുറ്റിവരിയപ്പെട്ട് പുറത്തുകടക്കാൻ പരിശ്രമിക്കുന്ന രക്തകണ്ണീരോട് കൂടിയാണ് ചിത്രം.

കോവിഡ് മൂലമുണ്ടായ സാമൂഹിക അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൂടുതൽ ദോഷകരമായി ബാധിച്ചിരിക്കുന്നത് സ്ത്രീകളെ ആണെന്നാണ് പുതിയ സർവ്വേകൾ വിരൽചൂണ്ടുന്നത് മഹാമാരിയുടേയും ലോക്ക് ഡൗണിൻ്റേയും ഭാഗമായുള്ള എല്ലാ പ്രശ്നങ്ങളും സ്ത്രീകളുടെ മനസ്സിൽ കൂടുതൽ ആഘാതം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പല മേഖലകളിലും സ്ത്രീകൾ നടത്തിയ സർവേ ഫലങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

നിലവിലെ സാഹചര്യത്തിൽ 49 ശതമാനം സ്ത്രീകളും ഉത്കണ്o അനുഭവിക്കുന്നതായും 46 ശതമാനം സ്ത്രീകൾ അതിയായ മാനസിക വിഷമം അനുഭവിക്കുന്നതായും സർവ്വേ വ്യക്തമാക്കുന്നു. എന്നാൽ പുരുഷന്മാരിൽ 29 ശതമാനം പേർ മാത്രമാണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്.

ഈയൊരു വാർത്തയാണ് ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ചിന്തയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് സംവിധായകൻ മൻസൂർ, സിയോൺ ക്രിയേഷൻസ് പറഞ്ഞു എല്ലാ സ്ത്രീകളും മാനസിക സംഘർഷങ്ങളിലേക്ക് അകപ്പെടാതെ മാനസീകാരോഗ്യം കാത്തു സൂക്ഷിക്കണമെന്നും സംവിധായകൻ പറഞ്ഞു ആശയത്തിന് മുഖം നൽകിയത് എവറിൻ.കെ.ജോയും ക്യാമറ ക്ലിക്ക് ചെയ്തത് മോഡൽ ഫോട്ടോഗ്രാഫർ അരുൺ വർഗീസുമാണ് ചമയം ബിബിൻ കൂടല്ലൂർ

Next Story