Top

സാഞ്ചോ ഉറപ്പായി; വരാാനെയും യുണൈറ്റഡിലേക്ക് വരുന്നു

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജേഡന്‍ സാഞ്ചോയുമായി കരാര്‍ ധാരണയില്‍ എത്തിയതിനു പിന്നാലെ മറ്റൊരു വമ്പന്‍ സൈനിങ്ങിനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം റാഫേല്‍ വരാനെയെ സ്വന്തമാക്കാനാണ് യുണൈറ്റഡ് നീക്കം നടത്തുന്നത്. താരവുമയി ക്ലബ് ചര്‍ച്ചകള്‍ നടത്തിയെന്നും റയല്‍ മാഡ്രിഡ് വിടാന്‍ തീരുമാനിച്ച വരാനെയ്ക്ക് യുണൈറ്റഡില്‍ താല്‍പര്യമുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോ കപ്പില്‍ ഫ്രാന്‍സ് പുറത്തായതോടെ ക്ലബ് ഫുട്‌ബോളിലെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് താരം ഇപ്പോള്‍ […]

30 Jun 2021 10:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാഞ്ചോ ഉറപ്പായി; വരാാനെയും യുണൈറ്റഡിലേക്ക് വരുന്നു
X

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജേഡന്‍ സാഞ്ചോയുമായി കരാര്‍ ധാരണയില്‍ എത്തിയതിനു പിന്നാലെ മറ്റൊരു വമ്പന്‍ സൈനിങ്ങിനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം റാഫേല്‍ വരാനെയെ സ്വന്തമാക്കാനാണ് യുണൈറ്റഡ് നീക്കം നടത്തുന്നത്. താരവുമയി ക്ലബ് ചര്‍ച്ചകള്‍ നടത്തിയെന്നും റയല്‍ മാഡ്രിഡ് വിടാന്‍ തീരുമാനിച്ച വരാനെയ്ക്ക് യുണൈറ്റഡില്‍ താല്‍പര്യമുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോ കപ്പില്‍ ഫ്രാന്‍സ് പുറത്തായതോടെ ക്ലബ് ഫുട്‌ബോളിലെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് താരം ഇപ്പോള്‍ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് കരാര്‍ ധാരണയാക്കാനാണ് വരാനെയുടെ നീക്കം. റയലില്‍ താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്. എന്നാല്‍ സ്പാനിഷ് ക്ലബുമായി വഴിപിരിയാന്‍ വരാനെ ഉറച്ച മട്ടിലാണ്.

40 മില്യണ്‍ യൂറോയാണ് വരാനെയ്ക്കായി റയല്‍ ആവശ്യപ്പെടുന്നത്. ഈ തുക നല്‍കാന്‍ യുണൈറ്റഡ് തയാറുമാണ്. നായകന്‍ ഹാരി മഗ്വയ്‌റിനു മികച്ച പങ്കാളിയായി ഒരു പ്രതിരോധതാരത്തെയാണ് യുണൈറ്റഡ് നോക്കുന്നത്. വരാനെയ്ക്ക് അതിനു കഴിയുമെന്നും യുണൈറ്റഡ് വിശ്വസിക്കുന്നു.

Next Story

Popular Stories