Top

സാഞ്ചോയ്ക്കു പിന്നാലെ വരാനെയും യുണൈറ്റഡിലേക്ക്; ക്ലബുമായി ധാരണയായതായി റിപ്പോര്‍ട്ട്

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോയെ എത്തിച്ചതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു വമ്പന്‍ സൈനിങ്ങിനൊരുങ്ങുന്നു. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാനെ ഈ സീസണില്‍ യുണൈറ്റഡില്‍ എത്തുമെന്ന് ഉറപ്പായി. യുണൈറ്റഡുമായി കരാര്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയതായി താരത്തിന്റെ ഏജന്റ്് ഇംഗ്ലീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. മൂന്നു വര്‍ഷത്തെ കരാറാണ് യുണൈറ്റഡ് വരാനെയ്ക്ക് ഓഫര്‍ ചെയ്യുന്നത്. ഇനി താരത്തിന്റെ റിലീസ് […]

16 July 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാഞ്ചോയ്ക്കു പിന്നാലെ വരാനെയും യുണൈറ്റഡിലേക്ക്; ക്ലബുമായി ധാരണയായതായി റിപ്പോര്‍ട്ട്
X

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോയെ എത്തിച്ചതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു വമ്പന്‍ സൈനിങ്ങിനൊരുങ്ങുന്നു.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാനെ ഈ സീസണില്‍ യുണൈറ്റഡില്‍ എത്തുമെന്ന് ഉറപ്പായി. യുണൈറ്റഡുമായി കരാര്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയതായി താരത്തിന്റെ ഏജന്റ്് ഇംഗ്ലീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മൂന്നു വര്‍ഷത്തെ കരാറാണ് യുണൈറ്റഡ് വരാനെയ്ക്ക് ഓഫര്‍ ചെയ്യുന്നത്. ഇനി താരത്തിന്റെ റിലീസ് ക്ലോസ് സംബന്ധിച്ച് റയല്‍ മാഡ്രിഡുമായാണ് ധാരണയാകാനുള്ളത്. 40 മില്യണ്‍ യൂറോയാണ് വരാനെയ്ക്കായി റയല്‍ ചോദിക്കുന്നത്. ഇതു നല്‍കാന്‍ യുണൈറ്റഡ് തയാറാണെന്നതിനാല്‍ ട്രാന്‍സ്ഫര്‍ അധികം നീളില്ലെന്നാണ് പ്രതീക്ഷയെന്നും ഏജന്റ് വ്യക്തമാക്കി.

ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡുമായി ചര്‍ച്ചകള്‍ ആരംഭിക്കും. അതിനു ശേഷം ഔദ്യോഗികമായി ബിഡ് സമര്‍പ്പിക്കും.മഗ്വയറും വരാനെയും ചേര്‍ന്ന ഒരു സെന്റര്‍ ബാക്ക് കൂട്ടുകെട്ട് വന്നാല്‍ യുണൈറ്റഡിനെ തടയുക ആര്‍ക്കും സാധ്യമായേക്കില്ല.

ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടെ മാത്രമാണ് വരാനെക്ക് റയല്‍ മാഡ്രിഡില്‍ ഉള്ളത്. 28 വയസ്സുള്ള താരം റയലിനൊപ്പം 4 ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്.

Next Story

Popular Stories