Top

‘പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, മേലില്‍ ഇത് ആവര്‍ത്തിക്കരുത്’; മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി

വിവാഹത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാണ് വരലക്ഷ്മിയുടെ വിവാഹം എന്നായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാത്ത വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് വരലക്ഷ്മി ദേഷ്യത്തോടെ മാധ്യമ പ്രവര്‍ത്തകനോട് പറയുകയാണ് ഉണ്ടായത്. ചടങ്ങില്‍ വരലക്ഷ്മിയുടെ അമ്മ ഛായയും പങ്കെടുത്തിരുന്നു. ‘ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ […]

7 March 2021 4:11 AM GMT
ഫിൽമി റിപ്പോർട്ടർ

‘പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, മേലില്‍ ഇത് ആവര്‍ത്തിക്കരുത്’; മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി
X

വിവാഹത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാണ് വരലക്ഷ്മിയുടെ വിവാഹം എന്നായിരുന്നു ചോദ്യം.

എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാത്ത വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് വരലക്ഷ്മി ദേഷ്യത്തോടെ മാധ്യമ പ്രവര്‍ത്തകനോട് പറയുകയാണ് ഉണ്ടായത്. ചടങ്ങില്‍ വരലക്ഷ്മിയുടെ അമ്മ ഛായയും പങ്കെടുത്തിരുന്നു.

‘ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉണ്ട്. അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.’

വരലക്ഷ്മി

മുതിര്‍ന്ന നടന്‍ ശര്തകുമാറിന്റെ മകളാണ് വരലക്ഷ്മി. 2012ല്‍ പുറത്തിറങ്ങിയ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസ്, കസബ എന്നീ ചിത്രങ്ങളിലും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ വരലക്ഷ്മി ചെയ്ത വേഷത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2021ല്‍ വരലക്ഷ്മി അഭിനയിച്ച ഏഴ് ചിത്രങ്ങളാണ് റിലീസി ചെയ്യാനിരിക്കുന്നത്.

Next Story