കമൽഹാസൻ തോറ്റു; അക്കൗണ്ട് തുറക്കാതെ മക്കള്‍ നീതി മയ്യം
കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന് 1500 ഓളം വോട്ടുകള്‍ക്കാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനേതാവായ കമല്‍ഹാസനെ പരാജയപ്പെടുത്തിയത്. മുന്നാം സ്ഥാനത്ത് ഡിഎംകെ സ്ഥാനാർത്ഥി മയൂര ജയകുമാറാണ്. ഇത്തവണ 154 നിയോജക മണ്ഡലങ്ങളിലാണ് മക്കൾ നീതി മയ്യം മത്സരിച്ചത്. നടനായ ആർ ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ സമത്വ മക്കൾ കച്ചി (എഐഎസ്എംകെ), ടി ആർ പാരീവേന്ദർ നയിക്കുന്ന ഇന്ദിയ ജനനായക കച്ചി (ഐജെകെ) എന്നിവരുമായാണ് മക്കൾ നീതി മയ്യത്തിന് സഖ്യം. ഈ […]

കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന് 1500 ഓളം വോട്ടുകള്‍ക്കാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനേതാവായ കമല്‍ഹാസനെ പരാജയപ്പെടുത്തിയത്. മുന്നാം സ്ഥാനത്ത് ഡിഎംകെ സ്ഥാനാർത്ഥി മയൂര ജയകുമാറാണ്.
ഇത്തവണ 154 നിയോജക മണ്ഡലങ്ങളിലാണ് മക്കൾ നീതി മയ്യം മത്സരിച്ചത്. നടനായ ആർ ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ സമത്വ മക്കൾ കച്ചി (എഐഎസ്എംകെ), ടി ആർ പാരീവേന്ദർ നയിക്കുന്ന ഇന്ദിയ ജനനായക കച്ചി (ഐജെകെ) എന്നിവരുമായാണ് മക്കൾ നീതി മയ്യത്തിന് സഖ്യം. ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കമലഹാസൻ ആണെന്നും സഖ്യം അറിയിച്ചിരുന്നു.
2018 ഫെബ്രുവരിയിൽ മധുരയിൽ വെച്ചാണ് മക്കൾ നീതി മയ്യം (എംഎൻഎം) എന്ന കേന്ദ്രകക്ഷി പാർട്ടിക്ക് അദ്ദേഹം രൂപം നൽകിയത്. ജനങ്ങൾക്ക് നീതി എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ സ്ഥാപിതമായ ഈ രാഷ്ട്രീയ യാത്രക്ക് കമൽഹാസൻ തുടക്കം കുറിച്ചത് അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ രാമേശ്വരത്തെ സ്മാരകത്തിൽ നിന്നുമാണ്. താന്‍ ഒരിക്കലും ഒരു നേതാവല്ല എന്നും ജനങ്ങളിൽ ഒരുവൻ മാത്രമാണ് എന്നും പ്രഖ്യാപിച്ചു കൊണ്ടാണ്.
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ആണ് അദ്ദേഹം ആദ്യം മത്സരിച്ചത്. 37 സീറ്റുകളിൽ മത്സരിച്ച അദ്ദേഹത്തിന്റെ പാർട്ടി പക്ഷെ അതിൽ പരാജയപ്പെടുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ എംഎൻഎംന്റെ വോട്ട് വിഹിതം 3.72% മാത്രം ആയിരുന്നു. ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ നഗരപ്രാന്തങ്ങളിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ പ്രകടനം മോശമായിരുന്നു.