Top

‘മന്‍സൂര്‍ വധത്തിന് പിന്നില്‍ പനോളി വത്സന്‍’; അക്രമിസംഘത്തെ മുന്‍പും നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന് ഉടമയെന്ന് കെ സുധാകരന്‍

കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പനോളി വത്സനാണെന്ന് കെ സുധാകരന്‍ എംപി. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. കൂത്തുപറമ്പിലെ സിപിഐഎം നേതാവ് പനോളി വത്സനായിരുന്നു പാനൂരിലെ തെരഞ്ഞെടുപ്പ് ചാര്‍ജ്. പനോളി വത്സനെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇതിന് മുന്‍പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സന്‍. പനോളി വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാന […]

7 April 2021 4:01 AM GMT

‘മന്‍സൂര്‍ വധത്തിന് പിന്നില്‍ പനോളി വത്സന്‍’; അക്രമിസംഘത്തെ മുന്‍പും നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന് ഉടമയെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പനോളി വത്സനാണെന്ന് കെ സുധാകരന്‍ എംപി. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. കൂത്തുപറമ്പിലെ സിപിഐഎം നേതാവ് പനോളി വത്സനായിരുന്നു പാനൂരിലെ തെരഞ്ഞെടുപ്പ് ചാര്‍ജ്. പനോളി വത്സനെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

ഇതിന് മുന്‍പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സന്‍. പനോളി വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാന കാരണം.

കെ സുധാകരന്‍

തെരഞ്ഞെടുപ്പില്‍ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ നിരാശയിലാണ് മന്‍സൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എല്‍ഡിഎഫ് ആവര്‍ത്തിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎം അക്രമരാഷ്ടീയം അവസാനിപ്പിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്തിന് വേണ്ടി എന്റെ മകനെ കൊന്നെന്ന പിതാവിന്റെ ചോദ്യത്തിന് എന്താണ് സി പി എമ്മിന്റെ ഉത്തരമെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഈ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ഈ ദിവസം നിങ്ങള്‍ ഓര്‍ക്കുമെന്ന് പ്രാദേശിക നേതാകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉറപ്പ് കൊടുത്തിട്ടാണ് കൊലപാതകം നടത്തിയത്.പാനൂരില്‍ നടന്നത് ആസൂത്രിതവും ഹീനവുമായ കൊലപാതകമാണ്. പാനൂരില്‍ ബോംബ് നിര്‍മ്മാണം വ്യാപകമാണെന്ന് നേരത്തെ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പാനൂരില്‍ നിന്നാണ് ആയുധം നിര്‍മ്മിച്ച് മറ്റ് ജില്ലകളിലേക്ക് കടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ചൊവ്വാഴ്ച്ച വൈകിട്ട് പോളിങ്ങ് കഴിഞ്ഞ് എട്ട് മണിയോടെയാണ് മൂസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹ്‌സിന്‍, സഹോദരന്‍ മന്‍സൂര്‍ എന്നിവര്‍ക്കെതിരെ ആക്രമണമുണ്ടായത്. പോളിങ്ങ് ബൂത്തില്‍ യുഡിഎഫ് ഏജന്റായിരുന്നു മുഹ്‌സിന്‍. ഇരുപതോളം പേരടങ്ങുന്ന സിപിഐഎം പ്രവര്‍ത്തകര്‍ മുഹ്‌സിനെ അപായപ്പെടുത്താന്‍ വീട്ടിലെത്തിയെന്നും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കാലിന് വെട്ടേറ്റ മന്‍സൂറിന്റെ പരുക്ക് ഗുരുതരമായിരുന്നു. മന്‍സൂറിനെ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെയോടെ 22കാരന്‍ മരണപ്പെട്ടു.

കെ സുധാകരന്‍ പറഞ്ഞത്

“മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ഈ കൊല എന്നത് ഗൂഢാലോചന അതിന്റെ പുറകിലുണ്ടെന്ന് തെളിയിക്കുന്നു. അവിടെ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് പാനോളി വത്സന്‍ എന്ന സിപിഐഎം നേതാവിനാണ്. പനോളി വത്സനെ നമുക്കറിയാം. ഇതിന് മുന്‍പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സന്‍. പനോളി വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാന കാരണമെന്ന് ഞാന്‍ ആരോപിക്കുന്നു. പനോളി വത്സനെയടക്കം ഗൂഢാലോചന കേസില്‍ പ്രതിയാക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. പ്രതികളെ പിടിക്കണം, നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അവര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സന്ദേശം ഗൂഢാലോചനയുടെ തെളിവാണ്. ആ സന്ദേശത്തെ അടിസ്ഥാനമാക്കി കേസെടുക്കുമ്പോള്‍ നേതൃത്വം കൊടുത്ത പനോളി വത്സന്‍ കേസിലെ പ്രതിയാകണം. ഈ കുടുംബത്തോട് നീതി കാണിക്കാന്‍ പൊലീസ് സംവിധാനം അനുകൂലമായി പ്രതികരിക്കണം.”

Next Story

Popular Stories