Top

കാത്തിരിപ്പുകൾ കഴിഞ്ഞു; തലയുടെ മാസ്സ് ലുക്കുമായി വലിമൈ മോഷൻ പോസ്റ്റർ എത്തി

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

11 July 2021 7:26 AM GMT
ഫിൽമി റിപ്പോർട്ടർ

കാത്തിരിപ്പുകൾ കഴിഞ്ഞു; തലയുടെ മാസ്സ് ലുക്കുമായി വലിമൈ മോഷൻ പോസ്റ്റർ എത്തി
X

അജിത്ത് ആരാധകർ ഏറെ നാളായി കാത്തിരുന്ന ചിത്രം വലിമൈയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പ്രത്യേക അറിയിപ്പുകൾ ഒന്നും തന്നെയില്ലാതെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോസും ബോണി കപൂറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് യുവാൻ ശങ്കർ രാജായാണ്. അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വലിമൈയുടെ ഫസ്റ്റ് ലുക്ക് മെയ് ഒന്നിന് പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം വർധിച്ച സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ ട്വിറ്ററിലൂടെയായിരുന്നു തീരുമാനം പങ്കുവെച്ചത്.

വലിമൈയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിന് പരിക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

Next Story