Top

‘തല’ ആരാധകർക്ക് നിരാശ വാർത്ത; വലിമൈ ഫസ്റ്റ് ലുക്ക് എത്താൻ വൈകും

കൊവിഡ് രണ്ടാം വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

23 April 2021 9:23 PM GMT
ഫിൽമി റിപ്പോർട്ടർ

‘തല’ ആരാധകർക്ക് നിരാശ വാർത്ത; വലിമൈ ഫസ്റ്റ് ലുക്ക് എത്താൻ വൈകും
X

അജിത് കുമാർ ആരാധകർക്ക് നിരാശ വാർത്തയുമായി വലിമൈ അണിയറപ്രവത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മെയ് ഒന്നിന് എത്തില്ല. കൊവിഡ് രണ്ടാം വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ ട്വിറ്ററിലൂടെയാണ് പുതിയ തീരുമാനം പങ്കുവെച്ചത്.

മെയ് ഒന്നിന് അജിത് കുമാറിന്റെ 50ാമത് പിറന്നാൾ ദിനം പ്രമാണിച്ച് വലിമൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങൾ ഇത് പ്രഖ്യാപിക്കുന്ന സമയത്ത് കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം രാജ്യത്ത് ഒരു സുനാമി പോലെ പടരുമെന്ന് കരുതിയിരുന്നില്ല. ഈ നിമിഷം ലക്ഷകണക്കിന് ഇന്ത്യക്കാരാണ് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും വേർപാടലയും സാമ്പത്തിക ബുദ്ധിമുട്ടുകളാലും വേദന അനുഭവിക്കുന്നത്. ഇതിനെ തുടർന്ന് വലിമൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസിങ്ങ് തിയതി ഞങ്ങൾ നീട്ടിവെക്കുകയാണ്. നമുക്ക് എല്ലാവർക്കും ഒന്നിച്ച് കൈകോർത്ത് നല്ല ഒരു നാളെക്കായി പ്രാർത്ഥിക്കാം.

ബോണി കപൂർ

അജിത് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റും ഇതുവരെ പുറത്തുവന്നിട്ടില്ല. താരത്തിന്റെ ലുക്കോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പങ്കുവെക്കാത്തതിൽ അജിത് ആരാധകർ അമർഷത്തിലാണ്.

വലിമൈയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിന് പരിക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വലിമൈയില്‍ അജിത്ത് അഭിനയിക്കുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

Also Read: https://www.reporterlive.com/dhruvan-talks-about-valimai-role/62954/

Next Story