Top

മീടൂ ആരോപിതന്‍ വൈരമുത്തുവിന്റെ ഒഎന്‍വി പുരസ്‌കാരം; പ്രതിഷേധത്തെ തുടര്‍ന്ന് പുനപരിശോധനയ്ക്ക് ഒരുങ്ങി അക്കാദമി

മീടു ആരോപിതനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതേ തുടര്‍ന്ന് പുനപരിശോധിക്കാന്‍ ഒരുങ്ങി ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ […]

28 May 2021 11:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീടൂ ആരോപിതന്‍ വൈരമുത്തുവിന്റെ ഒഎന്‍വി പുരസ്‌കാരം; പ്രതിഷേധത്തെ തുടര്‍ന്ന് പുനപരിശോധനയ്ക്ക് ഒരുങ്ങി അക്കാദമി
X

മീടു ആരോപിതനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതേ തുടര്‍ന്ന് പുനപരിശോധിക്കാന്‍ ഒരുങ്ങി ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്

തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണനാണ് വാര്‍ത്താക്കുറിപ്പ് വഴിയാണ് തീരുമാനമറിയിച്ചത്. അതേസമയം എന്തുകൊണ്ട് പുനഃപരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

Next Story