പുത്തൻ നിറത്തിലും വെളിച്ചത്തിലും ബഷീറിന്റെ ‘നീലവെളിച്ചം’; സംവിധായകൻ ആഷിഖ് അബു; സിനിമയിൽ പ്രിത്വിയും കുഞ്ചാക്കോയും

മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 112 ആം ജന്മദിന ഇന്ന് അദ്ദേഹത്തിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയെടുത്ത ‘ഭാർഗവീനിലയം’ എന്ന് ചിത്രം വീണ്ടും വെള്ളിത്തിരയിൽ ഒരുങ്ങുന്നു. ആഷിഖ് അബുവാണ് സിനിമയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. ബഷീറിന്റെ കഥയായ ‘നീലവെളിച്ചം’ എന്ന പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത് . ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രിത്വിരാജും കുഞ്ചാക്കോ ബോബനാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് അബുവിന്റെ കുറിപ്പ്

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും
ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത്…

Posted by Aashiq Abu on Wednesday, 20 January 2021

വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച ‘ഭാർഗവീനിലയം’ മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ഹൊറർ ചിത്രങ്ങളിൽ ഒന്നാണ്. എ. വിൻസന്റ് സംവിധാനം ചെയ്ത സിനിമയിൽ മധു, പ്രേം നാസിർ, വിജയ നിർമല എന്നിവരായിരുന്നു അഭിനയിച്ചത്.

മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേത കഥയായിരുന്നു ഭാർഗവി നിലയം. ‘നീലവെളിച്ചം’ എന്നെ സിനിമ റിലീസായത്തിനു ശേഷമാണ് പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു പേരിട്ട് വിളിക്കുവാൻ തുടങ്ങിയത്. പ്രശസ്ത മലയാള നടനായിരുന്ന കുതിരവട്ടം പപ്പുവിന് ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി കരുതുന്നു. പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് പരിഗണിയ്ക്കപ്പെടുന്നത്.