വടകര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും; ധര്‍മ്മടവും ഏറ്റെടുത്തു
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര, ധര്‍മ്മടം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യുഡിഎഫ് ചെയര്മാന് എംഎം ഹസന്. യുഡിഎഫ് ഘടകകക്ഷിയായി മാണി സി കാപ്പന് നേതൃത്വം നല്കുന്ന എന്‍സികെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വടകര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. കെകെ രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കാം എന്നായിരുന്നു പറഞ്ഞത്. രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഹസന് പറഞ്ഞു. നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത […]

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര, ധര്‍മ്മടം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യുഡിഎഫ് ചെയര്മാന് എംഎം ഹസന്. യുഡിഎഫ് ഘടകകക്ഷിയായി മാണി സി കാപ്പന് നേതൃത്വം നല്കുന്ന എന്‍സികെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വടകര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. കെകെ രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കാം എന്നായിരുന്നു പറഞ്ഞത്. രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഹസന് പറഞ്ഞു.
നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളില്‍ ഉടനെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മാര്‍ച്ച് 20ാം തിയ്യതി ജനകീയ പ്രകടന പത്രിക പുറത്തിറക്കുമെന്നും ഹസന് പറഞ്ഞു.
സിപി ജോണിന് സീറ്റ് നല്കാന് പരമാവധി ശ്രമിച്ചുവെന്നും എംഎം ഹസന് പറഞ്ഞു.