Top

‘രോഹിത്ത് വട പാവ്, തിവാരി സമോസ പാവ്’ ; സെവാഗിന്റെ പരാമർശം വിവാദത്തിൽ

‘വടാ പാവിന് കളിക്കാൻ കഴിയാത്തതിനാൽ സമോസ പാവ് കളിച്ചു’ എന്നായിരുന്നു സെവാഗിന്റെ വിവാദമായ പരാമർശം.

26 Oct 2020 6:30 AM GMT

‘രോഹിത്ത് വട പാവ്, തിവാരി സമോസ പാവ്’ ; സെവാഗിന്റെ പരാമർശം വിവാദത്തിൽ
X

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന്റെ രോഹിത് ശർമ്മ സൗരഭ് തിവാരി പരാമർശം വിവാദത്തിൽ. ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മയ്‌ക്കും രഞ്ജി താരം സൗരഭ് തിവാരിക്കും എതിരെയാണ് സെവാഗ് വിവാദപരമായ പരാമർശം നടത്തിയത്. കളിയുടെ അവലോകനത്തിനിടെ രോഹിത് ശർമയെ വടാ പാവ് ആയും സൗരഭ് തിവാരിയെ സമോസ പാവ് ആയും ചിത്രീകരിച്ചു കൊണ്ടാണ് സെവാഗ് രംഗത്തെത്തിയത്.
‘വടാ പാവിന് കളിക്കാൻ കഴിയാത്തതിനാൽ സമോസ പാവ് കളിച്ചു’ എന്നായിരുന്നു സെവാഗിന്റെ വിവാദമായ പരാമർശം.

പരിക്ക് മൂലം ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ രോഹിത് ശർമ കളിച്ചിരുന്നില്ല. കിറോൺ പൊള്ളാർഡ് നയിച്ച മത്സരത്തിൽ രോഹിത്തിന് പകരം സൗരഭ് തിവാരിയാണ് കളത്തിലിറങ്ങിയത്. എന്നാൽ അദ്ദേഹത്തിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിരുന്നില്ല. തുടർന്ന് സെവാഗ് നടത്തിയ അവലോകനത്തിലാണ് വിവാദമായ പരാമർശം ഉണ്ടായത്.

ഐപിഎല്ലിൽ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടുകയാണ് രോഹിത് ശർമ. രോഹിത് ശർമയുടെ ഫിറ്റ്നസിനെ കുറിച്ചും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. സൗരഭ് തിവാരി ആകട്ടെ ശരീരഘടന കൊണ്ടുതന്നെ ഫിറ്റ്നസ് ഇല്ലാത്ത കളിക്കാരനെന്ന പഴി ധാരാളം കേട്ടിട്ടുണ്ട്.. ഇത് മുൻനിർത്തിയാണ് സേവാഗ് ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തിയിരിക്കുന്നത്. തന്റെ ഉദാഹരണത്തിലൂടെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കാണുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.

എന്നാൽ സെവാഗിന്റെ കരിയർ അവസാനത്തിൽ അദ്ദേഹത്തിനും ഫിറ്റ്നസ് ഇല്ല എന്ന് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അതിനെതിരെ പ്രതികരിച്ച താരമാണ് ഇപ്പോൾ സഹ കളിക്കാരെ ഇത്തരത്തിൽ വിമർശിച്ചിരിക്കുന്നത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്ക്വാഡിനെ സീനിയർ സിറ്റിസൺസ് ആർമി എന്നാണ് സേവാഗ് പരാമർശിച്ചത്.

Next Story

Popular Stories