Top

വി വി രാജേഷിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടെന്ന് പരാതി; ‘കോര്‍പറേഷനിലേക്ക് മത്സരിച്ചത് ഇക്കാര്യം മറച്ചുവെച്ച്’

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി വി രാജേഷ് കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളിലായി ബിജെപി നേതാവിന് മൂന്ന് വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നെടുമങ്ങാട് 167-ാം നമ്പര്‍ ബൂത്തില്‍ ഒന്നും വട്ടിയൂര്‍ക്കാവ് 57-ാം ബൂത്തില്‍ രണ്ട് വോട്ടും ഉള്ളതായാണ് വോട്ടര്‍ പട്ടികയിലെ വിവരമെന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ബൂത്ത് നമ്പറും സീരിയല്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും […]

20 March 2021 7:41 AM GMT

വി വി രാജേഷിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടെന്ന് പരാതി; ‘കോര്‍പറേഷനിലേക്ക് മത്സരിച്ചത് ഇക്കാര്യം മറച്ചുവെച്ച്’
X

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി വി രാജേഷ് കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളിലായി ബിജെപി നേതാവിന് മൂന്ന് വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നെടുമങ്ങാട് 167-ാം നമ്പര്‍ ബൂത്തില്‍ ഒന്നും വട്ടിയൂര്‍ക്കാവ് 57-ാം ബൂത്തില്‍ രണ്ട് വോട്ടും ഉള്ളതായാണ് വോട്ടര്‍ പട്ടികയിലെ വിവരമെന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ബൂത്ത് നമ്പറും സീരിയല്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന വസ്തുത മറച്ചുവെച്ചാണ് വി വി രാജേഷ് വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.

വി വി രാജേഷ്

രണ്ടിടങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡുള്ള വിവരം മറച്ചുവെച്ചാണ് ബിജെപി നേതാവ് തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും മത്സരിച്ചത്. വസ്തുത മറച്ചുവെച്ച് ചട്ടലംഘനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് വി വി രാജേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിയിലുണ്ട്.

Next Story