
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന്റെ ആരോഗ്യനില തൃപ്തികരം. ശ്വാസകോശ സംബന്ധമായ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മെയ് 17-നാണ് സുനില്‍കുമാറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ വിശദമായ പരിശോധനയില്‍ അപകടസ്ഥിതി ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സയിലാണ് മന്ത്രി.

മുന്‍പ് രണ്ടു തവണ കൊവിഡ് ബാധിനായ വി എസ് സുനില്‍കുമാര്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്.
Next Story