Top

കോണ്‍ഗ്രസിന്റെ വോട്ടുകള്‍ മുറുകെ പിടിച്ചു ഗുണം, ശിവന്‍ കുട്ടിക്ക്; കുമ്മനത്തെ തോല്‍പ്പിച്ചത് മൂന്നാം സ്ഥാനക്കാരന്‍

തിരുവനന്തപുരം: ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്കകള്‍ ഉയരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥികളല്ല, കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് നേമത്തെ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നത്. പാര്‍ട്ടിയിലേക്കും സമ്മര്‍ദ്ദം വളര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനൊന്നും കാത്തുനില്‍ക്കാതെ ശിവന്‍കുട്ടി പ്രചരണം തുടങ്ങിയിരുന്നു. മറുവശത്ത് ഒ രാജഗോപാലിന്റെ അതൃപ്തിയില്‍ കുമ്മനം രാജശേഖരനും മണ്ഡലത്തില്‍ ഇറങ്ങി. പിന്നാലെയാണ് ചലഞ്ചറായി മുരളീധരന്‍ ഗോഥയിലിറങ്ങുന്നത്. ത്രികോണ മത്സരം പ്രഖ്യാപിച്ചതോടെ നിഷ്പക്ഷ വോട്ടുകള്‍ നിര്‍ണായകമാവുമെന്ന് […]

3 May 2021 9:31 AM GMT

കോണ്‍ഗ്രസിന്റെ വോട്ടുകള്‍ മുറുകെ പിടിച്ചു ഗുണം, ശിവന്‍ കുട്ടിക്ക്; കുമ്മനത്തെ തോല്‍പ്പിച്ചത് മൂന്നാം സ്ഥാനക്കാരന്‍
X

തിരുവനന്തപുരം: ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്കകള്‍ ഉയരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥികളല്ല, കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് നേമത്തെ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നത്. പാര്‍ട്ടിയിലേക്കും സമ്മര്‍ദ്ദം വളര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനൊന്നും കാത്തുനില്‍ക്കാതെ ശിവന്‍കുട്ടി പ്രചരണം തുടങ്ങിയിരുന്നു. മറുവശത്ത് ഒ രാജഗോപാലിന്റെ അതൃപ്തിയില്‍ കുമ്മനം രാജശേഖരനും മണ്ഡലത്തില്‍ ഇറങ്ങി.

പിന്നാലെയാണ് ചലഞ്ചറായി മുരളീധരന്‍ ഗോഥയിലിറങ്ങുന്നത്. ത്രികോണ മത്സരം പ്രഖ്യാപിച്ചതോടെ നിഷ്പക്ഷ വോട്ടുകള്‍ നിര്‍ണായകമാവുമെന്ന് തീര്‍ച്ചയായിരുന്നു. കമലേശ്വരം, അമ്പലത്തറ, പുത്തന്‍ പള്ളി, മുട്ടത്തറ മേഖലകളിലെ മികച്ച ഭൂരിപക്ഷമാണ് ശിവന്‍കുട്ടിയെ വിജയത്തിലെത്തിക്കുന്നത്. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയത് മുതല്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. ബിജെപി വിരുദ്ധ ന്യൂനപക്ഷപിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ ശിവന്‍കുട്ടി പോക്കറ്റിലാക്കിയപ്പോള്‍ കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍ ഉറപ്പിക്കുക മാത്രമാണ് മുരളീധരന്‍ ചെയ്തത്.

എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പിടിവിടാതിരുന്നത് കുമ്മനം രാജശേഖരന് തിരിച്ചടിയുണ്ടാക്കി. പൂജപ്പുര, തിരുമല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആദ്യ റൗണ്ടില്‍ 877 വോട്ടിനാണ് കുമ്മനം ലീഡ് ചെയ്തത്. അടുത്ത റൗണ്ടില്‍ ശിവന്‍കുട്ടി 457 വോട്ട് ലീഡ് പിടിച്ചു. എല്‍ഡിഎഫിന് അനുകൂലമായി ട്രെന്‍ഡ് മാറുമെന്ന് തോന്നിയ സമയത്ത് രണ്ട് റൗണ്ടുകളില്‍ തുടര്‍ച്ചയായി കുമ്മനം മുന്നേറി. തൃക്കണ്ണാപുരം, തിരുമല മേഖലകളും എന്‍ഡിഎ വലിയ നേട്ടമുണ്ടാക്കി. ഒമ്പതാം റൗണ്ട് എണ്ണിത്തുടങ്ങുന്നതിന് മുന്‍പ് 1247 വോട്ട് കുമ്മനം മുന്നിലായിരുന്നു.

എന്നാല്‍ ഒമ്പതാം റൗണ്ട് മുതല്‍ കാര്യങ്ങളുടെ ഗതിമാറി. ഈ റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ശിവന്‍കുട്ടി ഒറ്റയടിക്ക് 1657 വോട്ട് മുന്നിലായി. പിന്നീട് മുന്നേറ്റും തുടര്‍ന്നു. ഈയവസരങ്ങളിലെല്ലാം മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരുഘട്ടത്തില്‍ പോലും ലീഡ് നിലയിലേക്ക് ഉയര്‍ന്നില്ല. പക്ഷേ എല്ലാ റൗണ്ടുകളിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഉറപ്പിക്കാന്‍ മുരളിക്ക് കഴിഞ്ഞു. അവസാന റൗണ്ടില്‍ ശിവന്‍കുട്ടി വിജയമുറപ്പിച്ചു. കുമ്മനം കോണ്‍ഗ്രസിന്റെ സഹായമുണ്ടാവുമെന്ന് പ്രതീക്ഷിച്ച പല പ്രദേശങ്ങളിലും കൈപ്പത്തി ചിഹ്നം തിരിച്ചടി നല്‍കി. ഒ രാജഗോപാലിന്റെ വ്യക്തി പ്രഭാവത്തിന് കഴിഞ്ഞ തവണ ലഭിച്ച സ്വീകാര്യതയും കുമ്മനത്തിന് ഉണ്ടാകാതിരുന്നത് തോല്‍വിയുറപ്പിച്ചു.

Next Story