തലശേരിയിലെ മനസാക്ഷി വോട്ട്; ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് സിഒടി നസീറിന് തന്നെയാണെന്ന് വി മുരളീധരന്. ബിജെപി ജില്ലാ നേതൃത്വം ആഹ്വാനം ചെയ്ത മനസാക്ഷി വോട്ട് പരാമര്‍ശത്തെ തള്ളിക്കൊണ്ടാണ് മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്. തലശേരിയിലെ ബിജെപി വോട്ട് ആര്‍ക്കെന്നത് സംബന്ധിച്ച നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കമ്മറ്റിയെക്കാള്‍ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം. മണ്ഡലത്തിലെ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെയാണെന്നും മുരളീധരന് പറഞ്ഞു. 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഐഎം ധാരണയുണ്ടെന്നും […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് സിഒടി നസീറിന് തന്നെയാണെന്ന് വി മുരളീധരന്. ബിജെപി ജില്ലാ നേതൃത്വം ആഹ്വാനം ചെയ്ത മനസാക്ഷി വോട്ട് പരാമര്‍ശത്തെ തള്ളിക്കൊണ്ടാണ് മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്.
തലശേരിയിലെ ബിജെപി വോട്ട് ആര്‍ക്കെന്നത് സംബന്ധിച്ച നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കമ്മറ്റിയെക്കാള്‍ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം. മണ്ഡലത്തിലെ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെയാണെന്നും മുരളീധരന് പറഞ്ഞു.
20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഐഎം ധാരണയുണ്ടെന്നും മുരളീധരന് ആരോപിച്ചു. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ വാക്കുകള്‍ ഇതിന്റെ തെളിവാണ്. ശക്തമായ ത്രികോണ് മത്സരസാധ്യത തുറന്നിടാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപി സാന്നിധ്യം രണ്ടുമുന്നണികള്‍ക്കും അലോസരമുണ്ടാക്കിയെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, ബിജെപിയുടെ മനസാക്ഷി വോട്ട് ആഹ്വാനം, യുഡിഎഫിന് വോട്ട് മറിക്കാനുള്ള നീക്കമാണെന്ന് എംവി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാലും തലശേരിയില്‍ ഷംസീര്‍ വിജയിക്കുമെന്നും ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി.