Top

പ്രഫുലിന്റേത് ഭ്രാന്തന്‍ നടപടി; പൊരുതുന്ന ജനതയ്ക്ക് അഭിവാദ്യങ്ങളെന്ന് വി എം സുധീരന്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായി പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ദ്വീപിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയു ചെയ്യുന്ന പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്നും അധികാരദുര്‍വ്വിനിയോഗമാണെന്നും വി എം സുധീരന്‍ വിമര്‍ശിച്ചു. കേന്ദ്ര ഭരണ കൂടത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കി ലക്ഷദ്വീപിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട സുധീരന്‍ നടപടിയെടുക്കാന്‍ […]

24 May 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഫുലിന്റേത് ഭ്രാന്തന്‍ നടപടി; പൊരുതുന്ന ജനതയ്ക്ക് അഭിവാദ്യങ്ങളെന്ന് വി എം സുധീരന്‍
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായി പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ദ്വീപിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയു ചെയ്യുന്ന പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്നും അധികാരദുര്‍വ്വിനിയോഗമാണെന്നും വി എം സുധീരന്‍ വിമര്‍ശിച്ചു.

കേന്ദ്ര ഭരണ കൂടത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കി ലക്ഷദ്വീപിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട സുധീരന്‍ നടപടിയെടുക്കാന്‍ വൈകുന്ന കേന്ദ്രത്തിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

വി എം സുധീരന്‍ പറഞ്ഞത്:

തന്റെ ഭ്രാന്തന്‍ നടപടിയിലൂടെ ലക്ഷദ്വീപിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധികാര ദുര്‍വിനിയോഗ നടപടി അങ്ങേയറ്റം അപലപനീയമാണ്. കേന്ദ്ര ഭരണ കൂടത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കി ലക്ഷദ്വീപിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദഭായി പട്ടേലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി തയ്യാറാകണം. ഇക്കാര്യത്തില്‍ ഇനിയും വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അവരോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു.

Also Read: റോഡ് കോണ്‍ട്രാക്ടറായ പ്രഫുല്‍ എങ്ങനെ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായി?, ആഭ്യന്തരമന്ത്രിയായി? മോദിയുടെ ഗുരുവായ ആര്‍എസ്എസ് നേതാവിന്റെ മകന്റെ വളര്‍ച്ച ഇങ്ങനെ

ലക്ഷ്വദ്വീപില്‍ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണെന്ന് വിമര്‍ശിച്ച എഐവൈഎഫ് പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധമറിയിച്ചു.

നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും സംഘപരിവാറുകാരനുമായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ ഭരണത്തിലൂടെ ലക്ഷദ്വീപിനെ വര്‍ഗ്ഗീയ വല്ക്കരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷവും പരമ്പരാഗത ജീവിതരീതിയും വിശ്വാസങ്ങളും തൊഴിലും ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും എഐവൈഎഫ് വിമര്‍ശിച്ചു.

അംബാനി, അദാനി പോലുള്ള കുത്തകകളുടെ ടൂറിസം പദ്ധതികള്‍ക്കായി തദ്ദേശ വാസികളെ ആട്ടിയകറ്റുകയാണ്. വീട് വയ്ക്കുവാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷണ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ബീഫ് നിരോധിച്ചു. എല്ലാ മേഖലകളിലും മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍.

എഐവൈഎഫ്

രാജൃത്തിന്റെ മതേതരത്വ മൂലൃങ്ങള്‍ തകര്‍ക്കാനും ലക്ഷദ്വീപിനെ വര്‍ഗ്ഗീയ വല്ക്കരിക്കുവാനും ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചു വിളിച്ച് ദ്വീപ് നിവാസികളെ സംരക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

Also Read: ദാദ്ര എംപിയുടെ ആത്മഹത്യക്കും കണ്ണന്‍ ഗോപിനാഥന്റെ രാജിക്കും പിന്നില്‍ പ്രഫുല്‍ പട്ടേലിന്റെ സമ്മര്‍ദ്ദം; വിവാദങ്ങള്‍ വീണ്ടും ചര്‍ച്ച

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നായിരുന്നു സിപിഐഎം നേതാവ് തോമസ് ഐസക്കിന്റെ പ്രതികരണം. നാട്ടിലെ സൈ്വരജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ കാണേണ്ടതെന്നും വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാര്‍ ലക്ഷദ്വീപിനെ തെരഞ്ഞെടുത്തു കഴിഞ്ഞെന്നും തോമസ് ഐസക്ക് പറഞ്ഞു. ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥതയും സൈ്വരജീവിതവും തകര്‍ക്കാന്‍ പ്രഫുല്‍ പട്ടേലിനെ പ്രേരിപ്പിച്ചത്, ആ ജനതയില്‍ 99 ശതമാനവും മുസ്ലിങ്ങളാണ് എന്നതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

Also Read: ‘#gobackpatel,’ പ്രഫുൽ പട്ടേലിന്റെ പേജിൽ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളികൾ; പൊങ്കാല

Next Story