Top

മുസ്ലിം നാമധാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയോ?; ആരോപണങ്ങള്‍ക്ക് മറുപടിയുമായി വസീം ജാഫര്‍

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വസീം ജാഫര്‍. മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മൗലവിമാരെ ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് ജാഫര്‍ ചൂണ്ടിക്കാണിച്ചു. ”ഇഖ്ബാല്‍ അബ്ദുള്ളയെ നായകനാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇഖ്ബാലിനെ നായകനാക്കണണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാക്കണമെന്നായിരുന്നു എന്റെ […]

11 Feb 2021 5:25 AM GMT

മുസ്ലിം നാമധാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയോ?; ആരോപണങ്ങള്‍ക്ക് മറുപടിയുമായി വസീം ജാഫര്‍
X

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വസീം ജാഫര്‍. മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മൗലവിമാരെ ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് ജാഫര്‍ ചൂണ്ടിക്കാണിച്ചു.

”ഇഖ്ബാല്‍ അബ്ദുള്ളയെ നായകനാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇഖ്ബാലിനെ നായകനാക്കണണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാക്കണമെന്നായിരുന്നു എന്റെ പക്ഷം. സെലക്ടര്‍മാരാണ് ഇഖ്ബാലിന്റെ പരിചയ സമ്പത്തിനെ മുന്‍നിര്‍ത്തി നായകസ്ഥാനം നല്‍കാന്‍ ആവശ്യപ്പെട്ടത്. അതില്‍ ഞാനൊന്നും എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നത് സത്യം തന്നെ. ടീം സെലക്റ്ററായിരുന്ന റിസ്വാന്‍ ഷംഷാദും മറ്റു സെലക്റ്റര്‍മാര്‍ക്കുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാധീനം.

മതപരമായ കാര്യങ്ങളെ ഉള്‍പ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമം. മൗലവിമാരെ ഞാന്‍ ക്ഷണിച്ചിട്ടില്ല. അവര്‍ വന്നതാണ്. സാധാരണയായി പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കുന്ന സമയം മാത്രമാണ് ഞാന്‍ അനുവദിച്ചത്. 10 മിനിറ്റ് മാത്രം. പരിശീലന സമയത്തിലും സമയക്രമത്തിലും യാതൊരു മാറ്റവും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.”

വസീം ജാഫര്‍.

വിജയ് ഹസാരെ ട്രോഫിക്ക് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവെച്ച് പുറത്തുപോയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബാഹ്യമായ ഇടപെടലുണ്ടാവുന്നുവെന്ന് ജാഫര്‍ ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജാഫര്‍ വ്യക്തമാക്കി. പിന്നാലെ രാജി സമര്‍പ്പിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജാഫര്‍. അവസാന കാലത്ത് പ്രതിഫലം വാങ്ങാതെ ടീമിന് വേണ്ടി കളിച്ച വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു.

Next Story

Popular Stories