Top

”പോയി ബോള്‍ എറിയൂ ബ്രോ”; ശ്രീശാന്തിന് കടിഞ്ഞാണിട്ട തഗ് ഡയലോഗ്

കളത്തിനകത്തും പുറത്തും അഗ്രസീവ് സ്വഭാവം പുറത്തെടുക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ശ്രീശാന്ത്. ക്രിക്കറ്റ് കളത്തില്‍ എതിര്‍താരങ്ങളെ സ്‌ളെഡ്ജ് ചെയ്യാനും പ്രകോപിപ്പിക്കാനും ഏറെ മിടുക്കന്‍. എന്നാല്‍ പല അവസരങ്ങളിലും ശ്രീശാന്തിന്റെ പ്രകടനം അതിരുവിട്ടിട്ടുണ്ട്. അത്തരം അവസരങ്ങളില്‍ ശ്രീശാന്തിനെ മെരുക്കാന്‍ ഏറെ മികവുള്ള ചുരുക്കം ചില ആളുകളില്‍ ഒരാള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാമെന്നു വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. 2011 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് സംഭവം. മത്സരത്തിനിടെ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സിനെ […]

20 May 2021 6:06 AM GMT

”പോയി ബോള്‍ എറിയൂ ബ്രോ”; ശ്രീശാന്തിന് കടിഞ്ഞാണിട്ട തഗ് ഡയലോഗ്
X

കളത്തിനകത്തും പുറത്തും അഗ്രസീവ് സ്വഭാവം പുറത്തെടുക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ശ്രീശാന്ത്. ക്രിക്കറ്റ് കളത്തില്‍ എതിര്‍താരങ്ങളെ സ്‌ളെഡ്ജ് ചെയ്യാനും പ്രകോപിപ്പിക്കാനും ഏറെ മിടുക്കന്‍. എന്നാല്‍ പല അവസരങ്ങളിലും ശ്രീശാന്തിന്റെ പ്രകടനം അതിരുവിട്ടിട്ടുണ്ട്.

അത്തരം അവസരങ്ങളില്‍ ശ്രീശാന്തിനെ മെരുക്കാന്‍ ഏറെ മികവുള്ള ചുരുക്കം ചില ആളുകളില്‍ ഒരാള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാമെന്നു വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

2011 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് സംഭവം. മത്സരത്തിനിടെ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സിനെ മങ്കാദിങ് ചെയ്ത ശേഷം പ്രകോപനപരമായി അപ്പീല്‍ ചെയ്ത ശ്രീശാന്തിനെ മെരുക്കിയ ധോണിയുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

”ലോകകപ്പിനു ശേഷമുള്ള പരമ്പരയായിരുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ സൈമണ്ട്‌സ് ആയിരുന്നു നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍. ബൗളിങ്ങിന് ഓടിയെത്തിയ ശ്രീശാന്ത് സൈമണ്ട്‌സിനെ മങ്കാദിങ് നടത്തിയ ശേഷം അപ്പീല്‍ ചെയ്യുകയായിരുന്നു. എല്ലാവരും അമ്പരന്നുനിന്നു പോയപ്പോള്‍ ശാന്തനായി ബൗളറുടെ സമീപത്തേക്കു വന്ന ധോണി ”പോയി ബോള്‍ എറിയൂ ബ്രോ” എന്നു മാത്രം പറഞ്ഞു അപ്പീല്‍ ഏറ്റുപിടിക്കാതെ സംഭവം നിസാരവത്കരിക്കുകയായിരുന്നു”- ഉത്തപ്പ പറഞ്ഞു.

എതിര്‍ടീം ക്യാപ്റ്റന്‍ അപ്പീലില്‍ താല്‍പര്യമെടുക്കാത്തതിനാല്‍ അമ്പയര്‍മാര്‍ സൈമണ്ട്‌സിന് ബാറ്റിങ് തുടരാന്‍ അനുമതിയും നല്‍കി. അതോടെ മറ്റുവഴിയില്ലാതെ ശ്രീശാന്തിന് ശാന്തനായി ബൗളിങ് തുടരേണ്ടി വന്നു. ആ മത്സരത്തില്‍ പിന്നീട് ശ്രീശാന്ത് അഗ്രസീവ് ആയില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories