ഇസ്രായേലിലെ യുഎസ് അംബാസിഡറുടെ ഔദ്യോഗിക ട്വിറ്ററില്‍ വെസ്റ്റ് ബാങ്കും ഗാസയും; ബൈഡന് ഭരണകൂടത്തിന് വിമര്‍ശനം; പിന്നാലെ തിരുത്ത്

ഇസ്രായേലിലെ യുഎസ് അംബാസഡറിനായുള്ള ട്വിറ്റര്‍ പേജ് പരിഷ്ക്കരിച്ചതിനേ തുടര്‍ന്ന് വിമര്‍ശനം. അംബസിഡറുടെ ഔദ്യോഗിക അക്കൗണ്ട് ഇസ്രായേലിലെ യുഎസ് അംബാസഡര്‍ എന്നതില്‍ നിന്ന് ഇസ്രായേലിലെ യുഎസ് അംബാസഡര്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്ന് താല്‍ക്കാലികമായി അപ്ഡേറ്റ് ചെയ്തതാണ് ഇപ്പോള്‍ വിഷയമായിരിക്കുന്നത്.
പുതിയ ഭരണകൂടം വെസ്റ്റ് ബാങ്കിലെ ഒരു പ്രദേശത്തെയും ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള തീവ്രവാദ മേഖലയായി കണക്കാക്കുന്നില്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇതിനെ ഒരു വലിയ മാറ്റമായാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് വളരെ വേഗത്തില്‍ തന്നെ അംബാസിഡറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇസ്രായേലിലെ യുഎസ് അംബാസിഡര്‍ എന്നതിലേക്ക് മാറുകയും ചെയ്തു.
മുന്‍ അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന് ഔദ്യോഗിക പദവിയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇത്തരം ഒരു ആശയക്കുഴപ്പം ഉടലെയുക്കുന്നത്. ബൈഡന് ഭരണകൂടം ഫ്രീഡ്മാന് പകരമായി ആ സ്ഥാനത്തേക്ക് ആരുടേയും പേര് പരാമര്ശിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സംഭവത്തിന് പിന്നാലെ ഒട്ടേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.


അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ട്രംപിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ള 17 ഉത്തരവുകളില്‍ ബൈഡന് ഒപ്പുവെച്ച് വെച്ചിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ട്രംപ് സ്വീകരിച്ചിരുന്ന നടപടികള്‍ തിരുത്തുക, ലോകാരോഗ്യസംഘടനയുമായി പുനര്‍ബന്ധം സ്ഥാപിക്കുക, മതില് പണിയല്‍ നിര്‍ത്തല്‍ നടപടികള്ലേക്ക് കടക്കുക, തുടങ്ങി കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൂടിയേറ്റ നടപടികള്‍, സാമ്പത്തിക ഉന്നമനം, എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിലേക്കാണ് ബൈഡന് നീങ്ങിയിരിക്കുന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രവിലക്ക് ബൈഡന് പിന്‍വലിക്കും. അതോടൊപ്പം തീവ്രവാദ ഭീഷണികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് രാജ്യത്തിന് വരുത്തിവെച്ച ഗുരുതരമായ നഷ്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ബൈഡന് ലക്ഷ്യം വെയ്ക്കുന്നത്. ട്രംപ് അധികാരത്തിലിരുന്ന നാല് വര്‍ഷക്കാലവും നിന്ദ്യയോടും നിര്‍ദിഷ്ടവുമായ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അത് തിരുത്തി രാജ്യത്തെ ഐക്യത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ബൈഡന് പറഞ്ഞിരുന്നു. മാത്രമല്ല. പരസ്പരം എതിരാളികളായിട്ടല്ല, അയല്‍ക്കാരായി കാണണമെന്ന് ബൈഡന് ജനങ്ങളോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തി കടന്നുള്ള കുടിയേറ്റം തടയാനായി ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ച-യുഎസ് മെക്സിക്കോ അതിര്‍ത്തി മതിലിനുള്ള ഫണ്ടിംഗും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കുമെന്ന പ്രഖ്യാപനങ്ങളും ബൈഡന് നടത്തിക്കഴിഞ്ഞു. രാജ്യത്തെ ഫെഡറല്‍ ഓഫീസുകളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി 100 ഡേ മാസ്കിങ് ചാലഞ്ച് എന്ന ക്യാമ്പയിനും ബൈഡന് തുടക്കം കുറിക്കും. ട്രംപിന്റെ ഏകാദിപത്യ ഭരണത്തിന് കടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ബൈഡനില്‍ നിന്നും പ്രകടമായികൊണ്ടിരിക്കുന്നത്.