Top

ബൊളീവിയയെ തകര്‍ത്ത് കോപ്പയില്‍ യുറുഗ്വായ് മുന്നേറ്റം; ഒപ്പം തോറ്റ ചിലിയും ജയിച്ച പരാഗ്വായും ക്വാര്‍ട്ടറില്‍

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനക്കാരെ ഏറെക്കുറേ ഉറപ്പായി. അര്‍ജന്റീനയ്ക്കും ബ്രസീലിനും പിന്നാലെ യുറുഗ്വായ്, ചിലി, പരാഗ്വായ് എന്നിവര്‍ കൂടി അവസാന എട്ടി ഇടംപിടിച്ചു. കളിച്ച മത്സരങ്ങള്‍ മൂന്നും തോറ്റ ബൊളീവിയ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായപ്പോള്‍ ശേഷിച്ച മൂന്നു സ്ഥാനങ്ങള്‍ക്കു വേണ്ടി കൊളംബിയ, പെറു, ഇക്വഡോര്‍, വെനസ്വേല എന്നിവര്‍ തമ്മിലാണ് മത്സരം. ഗ്രൂപ്പ് ബിയില്‍ നാലു മത്സരങ്ങളും പൂര്‍ത്തിയാക്കിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മറ്റു മൂന്നു ടീമുകള്‍ക്ക് ഓരോ മത്സരം വീതം ശേഷിക്കുന്നതിനാല്‍ […]

24 Jun 2021 11:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബൊളീവിയയെ തകര്‍ത്ത് കോപ്പയില്‍ യുറുഗ്വായ് മുന്നേറ്റം; ഒപ്പം തോറ്റ ചിലിയും ജയിച്ച പരാഗ്വായും ക്വാര്‍ട്ടറില്‍
X

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനക്കാരെ ഏറെക്കുറേ ഉറപ്പായി. അര്‍ജന്റീനയ്ക്കും ബ്രസീലിനും പിന്നാലെ യുറുഗ്വായ്, ചിലി, പരാഗ്വായ് എന്നിവര്‍ കൂടി അവസാന എട്ടി ഇടംപിടിച്ചു.

കളിച്ച മത്സരങ്ങള്‍ മൂന്നും തോറ്റ ബൊളീവിയ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായപ്പോള്‍ ശേഷിച്ച മൂന്നു സ്ഥാനങ്ങള്‍ക്കു വേണ്ടി കൊളംബിയ, പെറു, ഇക്വഡോര്‍, വെനസ്വേല എന്നിവര്‍ തമ്മിലാണ് മത്സരം. ഗ്രൂപ്പ് ബിയില്‍ നാലു മത്സരങ്ങളും പൂര്‍ത്തിയാക്കിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മറ്റു മൂന്നു ടീമുകള്‍ക്ക് ഓരോ മത്സരം വീതം ശേഷിക്കുന്നതിനാല്‍ ക്വാര്‍ട്ടര്‍ ഉറപ്പായിട്ടില്ല.

അടുത്ത മത്സരത്തില്‍ ഇക്വഡോര്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ നേരിടുമ്പോള്‍ വെനസ്വേലയും പെറുവും തമ്മിലാണ് മറ്റൊരു നിര്‍ണായക മത്സരം. മറ്റൊരു സാധ്യതയില്ല. പെറു-വെനസ്വേല മത്സരത്തിലെ വിജയികള്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നുറപ്പാണ്. എന്നാല്‍ ബ്രസീലിനെ തോല്‍പിക്കുകയോ സമനിലയില്‍ കുരുക്കുകയോ ചെയ്താലേ ഇക്വഡോറിന് സാധ്യതയുള്ളു. ഒപ്പം വെനസ്വേല തോല്‍ക്കുകയും വേണം.

അതേസമയം ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍പിച്ചാണ് പരാഗ്വായ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 33-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബ്രയിയാന്‍ സമുദിയോ ആണ് ആദ്യ ഗോള്‍ നേടിയത്. 58-ാം മിനിറ്റില്‍ മിഗ്വേല്‍ അല്‍മിറോണ്‍ പെനാല്‍റ്റിയിലൂടെ പട്ടിക തികച്ചു.

പരാജയപ്പെട്ടെങ്കിലും ചിലിയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. നാലു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയിന്റ്ുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. നേരത്തെ നടന്ന മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് യുറുഗ്വായും ക്വാര്‍ട്ടറിലെത്തിയിരുന്നു.

എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുറുഗ്വായുടെ ജയം. മികച്ച ആക്രമണ ഫുട്‌ബോള്‍ തന്നെ കാഴ്ചവച്ചെങ്കിലും 40-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം ജെയ്‌റോ ക്വിന്‍്‌റീറോ വഴങ്ങിയ സെല്‍ഫ് ഗോളാണ് അവരുടെ അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 79-ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി പട്ടിക തികച്ചു.

Next Story

Popular Stories