Top

മന്‍മോഹന്‍ സിംഗ് ഓയില്‍ ബോണ്ടിലൂടെ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലമെന്ന് ;ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ട്വിറ്ററില്‍

ഇന്ധനമേഖലയിലെ സബ്‌സിഡിക്ക് വേണ്ടി ഓയില്‍ ബോണ്ട് കടപത്രം ഇറക്കി യുപിഎ സര്‍ക്കാര്‍ രാജ്യത്തിന് കടബാധ്യതയുണ്ടാക്കി വെച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം

21 Jun 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്‍മോഹന്‍ സിംഗ് ഓയില്‍ ബോണ്ടിലൂടെ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലമെന്ന് ;ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ട്വിറ്ററില്‍
X

2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇന്ത്യ ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരാണ് നിലവില്‍ ഇന്ധന വിലവര്‍ധിക്കുന്നതിന് കാരണക്കാരെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍. യുപിഎ ഭരണകാലത്ത് ഓയില്‍ ബോണ്ടിലൂടെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വന്‍ അഴിമതിയുടെ പരിണിത ഫലമാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന വിചിത്രവാദം. ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കി രാഷ്ട്രീയക്കാരല്ലാത്ത ചിലര്‍ തീരുമാനമെടുക്കുന്ന സ്ഥിതിയുണ്ടെന്നാണ് കുറ്റപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകള്‍ മന്‍മോഹന്‍ സിംഗിനെ ലക്ഷ്യം വെച്ച് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ധനമേഖലയിലെ സബ്‌സിഡിക്ക് വേണ്ടി ഓയില്‍ ബോണ്ട് കടപത്രം ഇറക്കി യുപിഎ സര്‍ക്കാര്‍ രാജ്യത്തിന് കടബാധ്യതയുണ്ടാക്കി വെച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഈ വര്‍ഷം 130701 കോടി രൂപയുടെ കടപത്രത്തിന്റെ കടം വീട്ടേണ്ട ബാധ്യത വന്നെന്നും അതില്‍ 10000 കോടി പലിശ ഇനത്തില്‍ നല്‍കേണ്ടി വരുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു നിസാര സംഖ്യയല്ല എന്നിതനാല്‍ത്തന്നെ സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടിയെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്.

സാധാരണ ഗതിയില്‍ സബ്‌സിഡിയെ റവന്യൂ ചെലവായി കണക്കാക്കുന്നതുകൊണ്ട് അത് ബജറ്റിന്റെ ഭാഗമായി തന്നെയാണ് വരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇവിടെ ബോണ്ടിറക്കിയതിനാല്‍ അത് ബജറ്റിന് പുറമേയാകും വരികയെന്നും കേന്ദ്രസര്‍ക്കാരിനോട് അടുത്ത കേന്ദ്രങ്ങള്‍ വാദമുയര്‍ത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ കടപത്രത്തിലെ 70000 കോടി പലിശയിനത്തില്‍ മാത്രം കൊടുത്തുതീര്‍ത്തുവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

Next Story