Top

യുപിയില്‍ ദളിത് യുവതി കൂട്ടബലാല്‍സംഗത്തിനിരയായി; ആക്രമണം നടത്തിയത് ആറംഗസംഘം

യുപിയിലെ ബറൈയിലി ജില്ലയില്‍ ദളിത് യുവതി കൂട്ടബല്‍സംഗത്തിനിരയായി. ബറൈയിലി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്റ്റാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ് 31നാണ് 19കാരിയായ യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. കേസിലുള്‍പ്പെട്ട മൂന്നുപേരെ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്്തു. രണ്ട്് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെ ആറംഗ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം.സംഘം യുവതിയെ പിടിച്ചുകൊണ്ടുപോകുകയും ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ യുവതി തന്റെ ദുരന്തം വീട്ടില്‍ അറിയിച്ചില്ല. […]

7 Jun 2021 11:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ ദളിത് യുവതി കൂട്ടബലാല്‍സംഗത്തിനിരയായി; ആക്രമണം നടത്തിയത് ആറംഗസംഘം
X

യുപിയിലെ ബറൈയിലി ജില്ലയില്‍ ദളിത് യുവതി കൂട്ടബല്‍സംഗത്തിനിരയായി. ബറൈയിലി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്റ്റാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ് 31നാണ് 19കാരിയായ യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. കേസിലുള്‍പ്പെട്ട മൂന്നുപേരെ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്്തു.

രണ്ട്് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെ ആറംഗ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം.സംഘം യുവതിയെ പിടിച്ചുകൊണ്ടുപോകുകയും ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ യുവതി തന്റെ ദുരന്തം വീട്ടില്‍ അറിയിച്ചില്ല. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് സഹോദരിയോട് സംഭവത്തെ കുറിച്ച്് യുവതി വെളിപ്പെടുത്തുന്നത്.

തുടര്‍ന്നാണ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി ലഭിക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായവരാണ് യുവതിയേയും സുഹൃത്തുക്കളേയും വഴിയില്‍ തടഞ്ഞുവെക്കുകയും കേസിലുള്‍പ്പെട്ട കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയും ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ഞായറാഴ്ച അറസ്റ്റ് ചെയ്തവരെയെല്ലാം ജയിലിലേക്ക് അയച്ചു. എന്നാല്‍ ഇന്ന് അറസ്റ്റ് ചെയ്ത ആരോപണവിധേയനെ ചോദ്യം ചെയ്യുന്നത് പോലീസ് തുടരുകയാണ്.

Next Story

Popular Stories