
ദില്ലി: അണ്‍ലോക്ക് 5ലെ ഇളവുകള്‍ തന്നെ അടുത്ത ഒരുമാസത്തേക്ക് തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് ബാധ കുറയുന്നുവെങ്കിലും കൂടൂതല്‍ ഇളവുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല എന്നാണ് കേന്ദത്തിന്റെ നിലപാട്. ഇതരുസരിച്ച് സെപ്റ്റംബര്‍ 30ന് പ്രഖ്യാപിച്ച ഉത്തരവ് നവംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.
നിലവിലെ ഇളവുകള്‍ അനുസരിച്ച് സിനിമ തിയറ്റര്‍, കായിക പരിശീലനകേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയ്ക്ക് നവംബര്‍ 30 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.
അണ്‍ലോക്ക് 5 പ്രകാരം സിനിമതിയറ്ററുകളില്‍ പരമാവധി 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനങ്ങള്‍ നടത്താനാണ് അനുമതിയുള്ളത്. 200 പേരില്കൂടാതെ മറ്റ് കൂട്ടായ്മകള്‍ നടത്താനും നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ഒത്തുചേരലുകള്‍ക്കും അനുമതി തുടരും.
കൊവിഡ് ബാധകുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കണ്ടെന്റ്മെന്റ് സോണുകളില്‍ മാത്രമാണ് ലോക്ഡൗണ്‍ തുടരുകയെന്നും മറ്റ് പ്രധാനപ്പെട്ട മേഖലകളില്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ എന്നുറപ്പുവരുത്തുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു.