Top

‘സര്‍വ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണം’ ; അവസാന ശ്രമവുമായി ശശി തരൂര്‍, ‘മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ സംസാരിക്കും’

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണത്തിലാകാത്ത പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. നാളെ മുതല്‍ നടക്കാനിരിക്കുന്ന സര്‍വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ ഗവര്‍ണറെ കണ്ടു. അനുഭാവപൂര്‍ണ്ണമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവര്‍ണര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വകലാശാല പരീക്ഷകള്‍ നീട്ടി വെക്കുന്നത് സംബന്ധിച്ച് ബഹു: കേരള ഗവര്‍ണറുമായി ഞാന്‍ ഒരവസാനവട്ട […]

27 Jun 2021 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സര്‍വ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണം’ ; അവസാന ശ്രമവുമായി ശശി തരൂര്‍, ‘മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ സംസാരിക്കും’
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണത്തിലാകാത്ത പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. നാളെ മുതല്‍ നടക്കാനിരിക്കുന്ന സര്‍വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ ഗവര്‍ണറെ കണ്ടു.

അനുഭാവപൂര്‍ണ്ണമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവര്‍ണര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വകലാശാല പരീക്ഷകള്‍ നീട്ടി വെക്കുന്നത് സംബന്ധിച്ച് ബഹു: കേരള ഗവര്‍ണറുമായി ഞാന്‍ ഒരവസാനവട്ട ശ്രമം കൂടി നടത്തി. അദ്ദേഹം തികച്ചും അനുഭാവപൂര്‍ണ്ണമായി തന്നെയാണ് പ്രതികരിച്ചത്. ഈ വിഷയം ഒരു തവണകൂടി ബഹു: മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാം എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. നാളെയാണ് പരീക്ഷകള്‍ തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ പരീക്ഷയുമായി മുന്നോട്ട് പോകുമ്പോള്‍ എന്ത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്ന് ജനങ്ങളോട് വിശദീകരിക്കുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

രോഗവ്യാപനം കൂടൂന്നതിനിടെ ഓഫ് ലൈന്‍ പരീക്ഷ നടത്തുന്നതിരെ വിദ്യാര്‍ഥികളും ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് സര്‍വ്വകലാശാലകള്‍ അറിയിക്കുന്നത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് പരീക്ഷകള്‍ക്കായി യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Also Read: ‘ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്’; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Next Story