Football news

സാഞ്ചോയ്ക്കായി 60 മില്യണ്‍ വാഗ്ദാനം ചെയ്ത് യുണൈറ്റഡ്; 78 മില്യണ്‍ വേണമെന്നു ഡോര്‍ട്ട്മുണ്ട്, കലക്കവെള്ളത്തില്‍ ‘താരത്തെ’ പിടിക്കാന്‍ ചെല്‍സി

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോയ്ക്കായി 60 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. താരത്തിനായി കഴിഞ്ഞ സീസണ്‍ മുതല്‍ യുണൈറ്റഡ് രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായി 60 മില്യണിന്റെ ബിഡ് അവര്‍ ഡോര്‍ട്ട്മുണ്ടിനു മുന്നില്‍ വച്ചിരിക്കുകയാണ്.

ജര്‍മന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. എന്നാല്‍ ഡോര്‍ട്ട്മുണ്ടിന് യുണൈറ്റഡിന്റെ ബിഡ് സ്വീകാര്യമല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാഞ്ചോയ്ക്കായി 78 മില്യണ്‍ യൂറോയാണ് ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്നത്.

സാഞ്ചോയ്ക്കു പിന്നാലെ യൂറോപ്പിലെ മറ്റു പല വമ്പന്‍ ക്ലബുകളും രംഗത്തുള്ളതിനാല്‍ വില പേശാന്‍ തന്നെയാണ് അവരുടെ ശ്രമം. ഇംഗ്ലണ്ടില്‍ നിന്നു തന്നെയുള്ള ചെല്‍സിയാണ് യുണൈറ്റഡിനു ഭീഷണിയാകുന്നത്. ഡോര്‍ട്ട്മുണ്ടിന്റെ തന്നെ എര്‍ലിങ് ഹാലണ്ടിനെ സ്വന്തമാക്കാന്‍ ചെല്‍സി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്.

ഹാലണ്ടിനായി 170 മില്യണ്‍ വരെ മുടക്കാന്‍ ചെല്‍സി തയാറാണ്. എന്നാല്‍ ഡോര്‍ട്ട്മുണ്ട് ഇതുവരെ വഴങ്ങിയിട്ടിയില്ല. ഹാലണ്ടിനെ കിട്ടിയില്ലെങ്കില്‍ 78 മില്യണ്‍ കൊടുത്തു സാഞ്ചോയെ സ്വന്തമാക്കാനാണ് ചെല്‍സിയുടെ ശ്രമം.

അതേസമയം യുണൈറ്റഡിലേക്കു പോകാനാണ് സാഞ്ചോയ്ക്ക് താല്‍പര്യം. യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം മാര്‍ക്കസ് റഷ്‌ഫോര്‍ഡുമായുള്ള അടുത്ത സൗഹൃദമാണ് ഇതിനു പിന്നില്‍. റഷ്‌ഫോര്‍ഡിനൊപ്പം യുണൈറ്റഡിനായി കളിക്കണമെന്ന താല്‍പര്യം സാഞ്ചോ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.

Covid 19 updates

Latest News