Top

ഗാര്‍ഹിക തൊഴിലാളികള്‍ കുവൈറ്റിലേക്കെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ എത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു വിമാനം മാത്രമാണ് കുവൈറ്റിലേക്ക് ഇതുവരെയും എത്തിയിട്ടുള്ളത്.

20 Dec 2020 1:42 AM GMT

ഗാര്‍ഹിക തൊഴിലാളികള്‍ കുവൈറ്റിലേക്കെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
X

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ എത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു വിമാനം മാത്രമാണ് കുവൈറ്റിലേക്ക് ഇതുവരെയും എത്തിയിട്ടുള്ളത്. ഇവിടെ ഗാര്‍ഹീക തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ മടങ്ങി വരവ് സാധ്യമാകത്തതാണ്‌ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് വിമാനങ്ങളിലാണ് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസില്‍ വീട്ടുജോലിക്കാരെ കുവൈറ്റില്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ക്വാട്ട അടിസ്ഥാനത്തില്‍ വിമാന കമ്പനികള്‍ക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിസന്ധിയായിരിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍, എത്യോപിയ എന്നീ രാജ്യങ്ങളാണ് ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. നേരത്തെ കുവൈറ്റിലുള്ള വിദേശികളുടെ മടക്കം സംബന്ധിച്ചും ഇതേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വന്ദേ ഭാരത് ദൗത്യത്തിലേക്ക് ഇന്‍ഡിഗോ എയര്‍ ലൈന്‍സ്, ഗോ എയര്‍ എന്നിവ എത്തിയപ്പോഴും ഇതേ പ്രശ്‌നങ്ങള്‍ തന്നെ ഉരിത്തിരിഞ്ഞെത്തിയിരുന്നു.

തൊഴിലാളികള്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളും കുവൈറ്റ് സജ്ജമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് 110 ദിനാറാണ് യാത്രാനിരക്ക്. ഫിലിപ്പീന്‍സില്‍ നിന്നുള്ളവര്‍ക്ക് 200 ദിനാറും ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 145 ദിനാറുമാണ് യാത്രാ നിരക്ക്.

Next Story

Popular Stories