Top

പതിനായിരക്കണക്കിന് പേരെ ഇപ്പോഴും കാണാനില്ല; സിറിയന്‍ ജനത തടവറകളില്‍ നേരിട്ടത് നരക യാതന; യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

പത്തു വര്‍ഷം പിന്നിട്ട ആഭ്യന്തരയുദ്ധത്തിനു ശേഷം സിറിയയിലെ ജനതയുടെ ഭീതിജനകമായ യുദ്ധകാല സമയത്തെ ജീവിതത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യുദ്ധകാലത്ത് സര്‍ക്കാരും വിവിധ വിമത, ഭീകര സംഘടനകളും തടവിലാക്കിയ പതിനായിരിക്കണക്കിന് പേരെ ഇപ്പോഴും കാണാനില്ല, നിരവധി പേര്‍ തടവറകളില്‍ വെച്ച് ക്രൂരപീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടു. തടവുകാര്‍ക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു ദേശീയ ആഘാതമാണെന്നും വിഷയം പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ പങ്കാളികളായ എല്ലാം ഗ്രൂപ്പുകളും നടത്തിയ അതിക്രമങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]

1 March 2021 11:47 PM GMT

പതിനായിരക്കണക്കിന് പേരെ ഇപ്പോഴും കാണാനില്ല; സിറിയന്‍ ജനത തടവറകളില്‍ നേരിട്ടത് നരക യാതന; യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
X

പത്തു വര്‍ഷം പിന്നിട്ട ആഭ്യന്തരയുദ്ധത്തിനു ശേഷം സിറിയയിലെ ജനതയുടെ ഭീതിജനകമായ യുദ്ധകാല സമയത്തെ ജീവിതത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യുദ്ധകാലത്ത് സര്‍ക്കാരും വിവിധ വിമത, ഭീകര സംഘടനകളും തടവിലാക്കിയ പതിനായിരിക്കണക്കിന് പേരെ ഇപ്പോഴും കാണാനില്ല, നിരവധി പേര്‍ തടവറകളില്‍ വെച്ച് ക്രൂരപീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടു. തടവുകാര്‍ക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതൊരു ദേശീയ ആഘാതമാണെന്നും വിഷയം പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ പങ്കാളികളായ എല്ലാം ഗ്രൂപ്പുകളും നടത്തിയ അതിക്രമങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2650 പേരുമായി നടത്തിയ അഭിമുഖം, 100 തടവറകളില്‍ നടത്തിയ അന്വേഷണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങളോളം വെളിച്ചം കാണാതെയാണ് തടവുകാര്‍ ജയിലറകളില്‍ കഴിഞ്ഞത്, മലിനമായ വെള്ളവും ഭക്ഷണവും കഴിക്കേണ്ടി വന്നു, നൂറുകണക്കിന് തടവുകാരെ ഒരുമിച്ച് ഇടുങ്ങിയ തടവറികളിലാണിട്ടത്, മതിയായ ശൗച്യാലയ സൗകര്യവും ഉണ്ടായിരുന്നില്ല, മെഡിക്കല്‍ ചികിത്സയും നിഷേധിക്കപ്പെട്ടു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈനിക നിയന്ത്രണത്തിലുള്ള നിയന്ത്രണത്തിലുള്ള തടവറകളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ പറയുന്നത് പ്രകാരം നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്താന്‍ പ്രധാനമായും 20 മുറകളാണ് സേന സ്വീകരിച്ചത്. ഇലക്ട്രിക് ഷോക്ക് നല്‍കുക, ശരീര ഭാഗങ്ങള്‍ക്ക് തീപ്പൊള്ളേല്‍പ്പിക്കുക, നഖം, പല്ല് എന്നിവ വേര്‍പെടുത്തുക, ഒരു കാലില്‍ തടവുകാരെ ദീര്‍ഘ ദൂരം തൂക്കി നിര്‍ത്തുക തുടങ്ങിയ ശിക്ഷാമുറകള്‍ ഇവയില്‍ പെടുന്നു. ചില തടവുകാര്‍ വിചാരണയ്ക്ക് മുമ്പേ തന്നെ കൊല്ലപ്പെട്ടു.

തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടും ഇവരില്‍ പലര്‍ക്കും ഗുരുതരമായ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ‘ ഡയപേര്‍സ് ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. എന്റെ ശരീരമാകെ വേദനയാണ്. എന്നെ സംബന്ധിച്ച് ഒരു പ്രതീക്ഷയുമിനിയില്ല. എന്റെ ജീവിതം താറുമാറായി,’ ഡമാസ്‌കസിലെയും ഹോംസിലെയും സൈനികരാല്‍ ബലാംത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ പറയുന്നു.

മറുവശത്ത് വിമത, ഭീകര സംഘടനകളുടെ തടവറകള്‍ ഇതിലേറെ ഭീകരമായിരുന്നു. പുരുഷന്‍മാരെ നഗ്നരാക്കി ജനനേന്ദ്രിയങ്ങളില്‍ ഷോക്കടിപ്പിക്കുക, സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുക തുടങ്ങിയ ഈ തടവറകളില്‍ നടന്നിരുന്നു.

തടവില്‍ വെച്ച് എത്ര പേരാണ് കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ കൃത്യമായി ലഭ്യമല്ല. പതിനായിരക്കണത്തിന് പേര്‍ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവിലായവരില്‍ മരണപ്പെട്ടോ ജീവനോടെയുണ്ടോ എന്ന് പല കുടുംബങ്ങള്‍ക്കും ഇതുവരെ അറിയില്ല.

2011 ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ യുദ്ധത്തില്‍ 3,80000 പേര്‍ കൊല്ലപ്പെട്ടെന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഔദ്യോഗിക കണക്ക്. ജനസംഖ്യയിലെ പകുതി പേരും വീടുകള്‍ വിട്ട് പാലായനം ചെയ്തു. 60 ലക്ഷത്തോളം പേര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളാണ്.

Next Story