Top

‘ഗെയില്‍ ഗെയില്‍ ഗോ എവേ’, സിപിഎം പൈപ്പ് ലൈന്‍ പദ്ധതി അഞ്ചുവർഷത്തോളം വൈകിച്ചു ; ഉമ്മൻ ചാണ്ടി

2009ല്‍ അനുവാദം കിട്ടിയ പദ്ധതിക്ക് ജീവന്‍ വച്ചത് 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് ഉമ്മൻ‌ചാണ്ടി പറയുന്നു.

7 Jan 2021 11:10 PM GMT

‘ഗെയില്‍ ഗെയില്‍ ഗോ എവേ’, സിപിഎം പൈപ്പ് ലൈന്‍ പദ്ധതി അഞ്ചുവർഷത്തോളം വൈകിച്ചു ; ഉമ്മൻ ചാണ്ടി
X

ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതി കേരളത്തിലെ ഇടതുസര്‍ക്കാര്‍ വൈകിച്ചുവെന്നാരോപിച്ചു പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഫേസ്ബൂക് പോസ്റ്റ്. ‘ഗെയില്‍ ഗെയില്‍ ഗോ എവേ’ എന്നു പറഞ്ഞും ‘ഭൂമിക്കടിയിലെ ബോംബ്’ എന്ന് പ്രചരിപ്പിച്ചും ആയിരുന്നു ഇടതുപക്ഷത്തിന്റെ പ്രതിഷേധങ്ങളെന്നും ഉമ്മൻ‌ചാണ്ടി ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു.

പദ്ധതി അഞ്ചുവർഷത്തോളം സിപിഎം ഇടപെട്ടു വൈകിച്ചു എന്നും അതിനു ജനങ്ങളോട് മാപ്പു പറയണം എന്നുമാണ് ഉമ്മൻ ചാണ്ടി തൻെറ ഫേസ്ബുക്കിൽ കുറിച്ചത്. 2009ല്‍ അനുവാദം കിട്ടിയ പദ്ധതിക്ക് ജീവന്‍ വച്ചത് 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് ഉമ്മൻ‌ചാണ്ടി പറയുന്നു.

2013ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. 2015ല്‍ കൊച്ചിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു. രണ്ടാംഘട്ടമായ കൊച്ചി-കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളില്‍ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ് പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞതെന്നും അഞ്ചു വര്‍ഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയതെന്നും ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിലൂടെ പറയുന്നു.

ജനുവരി അഞ്ചിനാണ് കേരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. കേരളത്തിലേയും കര്‍ണ്ണാടകയിലേയും മുഖ്യമന്ത്രിമാരുടേയും ഗവര്‍ണര്‍മാരുടേയും സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മോദി പദ്ധതി സമര്‍പ്പിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ കൊച്ചി- മംഗളൂരു പ്രകൃതിവാതകപദ്ധതിയാണ് ഗെയില്‍.

Next Story