Top

ഉമേഷിന് ഫിറ്റ്‌നസ് പരീക്ഷ; മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം കടുക്കും

പരിക്ക് മാറി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയ ഉമേഷ് യാദവിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ നടത്തുമെന്ന് ബിസിസിഐ. പുതിയ ഫിറ്റ്‌നസ് മാനദണ്ഡങ്ങളനുസരിച്ചാണ് ടെസ്റ്റെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും നേരത്തെ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പാസായാല്‍ ഉമേഷിന് കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമിനൊപ്പമുണ്ട്. നേരത്തെ ഉമേഷിന്റെ പരിക്ക് കാരണം ഷാര്‍ദ്ദുള്‍ താക്കൂറിന് അവസരം ലഭിച്ചിരുന്നു. ഉമേഷ് തിരിച്ചെത്തുന്നതോടെ താക്കൂര്‍ ടീമില്‍ നിന്ന് പുറത്താവും. […]

20 Feb 2021 4:17 AM GMT

ഉമേഷിന് ഫിറ്റ്‌നസ് പരീക്ഷ; മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം കടുക്കും
X

പരിക്ക് മാറി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയ ഉമേഷ് യാദവിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ നടത്തുമെന്ന് ബിസിസിഐ. പുതിയ ഫിറ്റ്‌നസ് മാനദണ്ഡങ്ങളനുസരിച്ചാണ് ടെസ്റ്റെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും നേരത്തെ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പാസായാല്‍ ഉമേഷിന് കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമിനൊപ്പമുണ്ട്. നേരത്തെ ഉമേഷിന്റെ പരിക്ക് കാരണം ഷാര്‍ദ്ദുള്‍ താക്കൂറിന് അവസരം ലഭിച്ചിരുന്നു. ഉമേഷ് തിരിച്ചെത്തുന്നതോടെ താക്കൂര്‍ ടീമില്‍ നിന്ന് പുറത്താവും. ഫെബ്രുവരി 24-നാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ചെപ്പോക്കില്‍ നിന്ന് വ്യത്യസ്ഥമായി മൂന്ന് പേസ് ബൗളര്‍മാര്‍ക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ കുല്‍ദീപ് യാദവോ, അക്‌സര്‍ പട്ടേലോ പുറത്തിരിക്കേണ്ടി വരും.

രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്ര തിരികെയെത്തിയാല്‍ മുഹമ്മദ് സിറാജും അന്തിമ പതിനൊന്നില്‍ നിന്ന് പുറത്താവും. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രെഹാന, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.

Next Story

Popular Stories