Top

തലകറങ്ങി താഴേക്കുവീണ തൊഴിലാളിയെ രക്ഷപെടുത്തിയതിന് ആദരവ്; ചെങ്കല്‍ തൊഴിലാളിയായ ബാബു രാജിന് ഊരാളുങ്കല്‍ ജോലി നല്‍കും

ബാബുരാജിന്റെ പെട്ടെന്നുള്ള പ്രതികരണത്തിലായിരുന്നു അപകടം ഒഴിവായത്.

21 March 2021 8:50 AM GMT

തലകറങ്ങി താഴേക്കുവീണ തൊഴിലാളിയെ രക്ഷപെടുത്തിയതിന് ആദരവ്; ചെങ്കല്‍ തൊഴിലാളിയായ ബാബു രാജിന് ഊരാളുങ്കല്‍ ജോലി നല്‍കും
X

വടകര: കെട്ടിടത്തിനുമുകളില്‍ നിന്ന് തലകറങ്ങി വീണ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായ രക്ഷപ്പെടുത്തിയ ബാബു രാജിന് ജോലി നല്‍കുമെന്ന് ഊരാളുങ്കല്‍. ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ രക്ഷാപ്രവര്‍ത്തനം നടത്തിയ ബാബു രാജിനെ ആദരിക്കാന്‍ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. വടകര കീഴല്‍ സ്വദേശിയായ ബാബുരാജ് ചെങ്കല്‍ തൊഴിലാളിയാണ്‌.

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനു അപ്രതീക്ഷിതമായി തലകറങ്ങി പിന്നോട്ടുവീഴുകയും അടുത്ത് നില്‍ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍വേഗത്തില്‍ ഒരുകൈകൊണ്ട് ബിനുവിനെ കാലില്‍പിടിച്ചുനിര്‍ത്തുകയുമാണുണ്ടായത്. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനായിരുന്നു സംഭവം

തുടര്‍ന്ന് ചുറ്റുമുണ്ടായിരുന്നവര്‍ ചേര്‍ന്ന് ബിനുവിനെ മുകളിലേക്ക് വലിച്ചുകയറ്റുകയും ആശുപത്രിയിലെത്തിക്കുകയുമാണുണ്ടായത്. ബാബുരാജിന്റെ പെട്ടെന്നുള്ള പ്രതികരണത്തിലായിരുന്നു അപകടം ഒഴിവായത്. സംഭവത്തിന്റെ സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്.

Next Story