‘സമാനതകളില്ലാത്ത പ്രകടനത്തിന് ഉടമ’;ഷെയിൻ നിഗത്തിന് പിറന്നാൾ ആശംസകളുമായി ഉല്ലാസം ടീം

പിറന്നാൾ ദിനത്തിൽ നടൻ ഷെയിൻ നിഗത്തിന് ഫേസ്ബുക്കിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് ഉല്ലാസം എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

സമാനതകളില്ലാത്ത പ്രകടനത്തിന് ഉടമയും മികച്ച പ്രതിഭയുമായ ഷെയിൻ നിഗത്തിന് പിറന്നാൾ ആശംസകൾ. ഈ ജന്മദിനത്തിൽ എല്ലാ സന്തോഷവും നേരുന്നു

ഉല്ലാസം ടീം

ഏറെ വിവാദങ്ങളിൽ കുടുങ്ങിപ്പോയ ചിത്രമായിരുന്നു ഉല്ലാസം. ചിത്രത്തിന്‍റെ ഡബ്ബിങ് മുടങ്ങിയിരുന്നു. പിന്നീട് അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം പൂർണമായും ഊട്ടിയിലാണ് ചിത്രീകരിച്ചത്. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ എഴുതുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

അജു വർഗീസ്, ദീപക് പരമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എൽസ, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊജകട് ഡിസൈനർ: ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത്ത് കരുണാകരൻ. എഡിറ്റർ: ജോൺകുട്ടി, കല: നിമേഷ് താനൂർ വസ്ത്രാലങ്കാരം: സമീറ സനീഷ് മേക്കപ്പ്: റഷീദ് അഹമ്മദ് സഹസംവിധാനം: സനൽ വിദേവൻ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്.

Latest News