Top

ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍; തിരിച്ചെത്തിയത് പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ

പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് വരവേറ്റു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി എന്നീ താരങ്ങള്‍ക്ക് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്റെ മടങ്ങിവരവ്. പന്തളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേരുകയും അടൂരിലെ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരുന്നു. പത്ത് വര്‍ഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം […]

22 March 2021 6:12 AM GMT

ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍; തിരിച്ചെത്തിയത് പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ
X

പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് വരവേറ്റു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി എന്നീ താരങ്ങള്‍ക്ക് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്റെ മടങ്ങിവരവ്.

പന്തളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേരുകയും അടൂരിലെ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരുന്നു. പത്ത് വര്‍ഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു.

അന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്നു ഉല്ലാസ്. അതിനെ തുടര്‍ന്ന് ഉല്ലാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോള്‍ പന്തളം പ്രതാപന്‍ പാര്‍ട്ടി വിട്ട് പുറത്തു പോയതിനെ തുടര്‍ന്നാണ് ഉല്ലാസിന്റെ മടങ്ങി വരവ്.

46ഓളം സിനിമകളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലെ സജീവ സാന്നിദ്ധ്യമാണ് ഉല്ലാസ്.

Next Story