Top

കൊടകര കുഴല്‍പ്പണം; വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഉല്ലാസ് ബാബുവിനെ നാളെ ചോദ്യം ചെയ്യും. ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് ഉല്ലാസ് ബാബു. അതേസമയം, കൊടകരയും മഞ്ചേശ്വരവും ആയുധമാക്കി സര്‍ക്കാര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ബിജെപി ആരോപണം. വിഷയം ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, അഡ്വ.പി സുധീര്‍, എസ്.സുരേഷ്, വി.വി രാജേഷ് എന്നിവരാണ്, രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയതും, പരാതി […]

9 Jun 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണം; വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ചോദ്യം ചെയ്യും
X

കൊടകര കുഴല്‍പ്പണക്കേസില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഉല്ലാസ് ബാബുവിനെ നാളെ ചോദ്യം ചെയ്യും. ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് ഉല്ലാസ് ബാബു.

അതേസമയം, കൊടകരയും മഞ്ചേശ്വരവും ആയുധമാക്കി സര്‍ക്കാര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ബിജെപി ആരോപണം. വിഷയം ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, അഡ്വ.പി സുധീര്‍, എസ്.സുരേഷ്, വി.വി രാജേഷ് എന്നിവരാണ്, രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയതും, പരാതി നല്‍കിയതും.

കൊടകര കുഴല്‍പ്പണ കേസില്‍ രണ്ടാം അന്വേഷണ സംഘത്തെ നിയോഗിച്ചത്, കേസന്വേഷണം ബിജെപിയിലേക്ക് വഴിതിരിച്ചു വിടാനാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പേര് നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് കേസില്‍ യാതൊരു ബന്ധവുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോഴ വാങ്ങിയെങ്കില്‍, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍ രംഗത്തെത്തി. കൊടകര വിഷയത്തില്‍ കെ സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ബിജെപി വലിയ പ്രതിസന്ധിയിലാണ്. മുരളീധരനും സുരേന്ദ്രനും പാര്‍ട്ടിയെ കുടുംബ സ്വത്താക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് മുരളീധരനും സുരേന്ദ്രനും ശ്രമിച്ചതെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചു. വലിയ ഭിന്നതയാണ് കേരള ബിജെപിയില്‍. കേന്ദ്രനേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്നും ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടു.

തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലും സാമ്പത്തിക കാര്യങ്ങളിലും പരിണിത പ്രജ്ഞരായ നേതാക്കളെയും യുവാക്കളെയും ഉപയോഗപ്പെടുത്താതെ തന്റെ സുഹൃത്തുക്കളെയും കുടുംബാങ്ങളെയും സുരേന്ദ്രന്‍ നിയോഗിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഗ്രൂപ്പിന്റെ പേരില്‍ മാത്രം നൂറു കണക്കിന് നേതാക്കളെ മാറ്റി നിര്‍ത്തിയാണ് സുരേന്ദ്രന്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. അത് കൊണ്ട്, സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാര്‍ട്ടിക്കുണ്ടായതെന്നും ഇരുവരും കേന്ദ്രത്തെ അറിയിച്ചു.

Next Story

Popular Stories